IAEA
വിയന്ന: ഇറാൻ ഉയർന്ന തോതിൽ സമ്പുഷ്ടീകരണ യുറേനിയം ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ). ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിൽ ആയുധ ശേഖരണത്തിനടുത്താണ് ഭൂമിക്കടിയിൽ യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്ന് യു.എൻ ആണവ നിരീക്ഷണ സംഘം വെള്ളിയാഴ്ച അംഗരാജ്യങ്ങൾക്ക് അയച്ച രഹസ്യ റിപ്പോർട്ടിൽ പറഞ്ഞു.
ഇതാദ്യമാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി യുറേനിയം സൂക്ഷിച്ചിരിക്കുന്നിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ജൂണിൽ നടന്ന യു.എസ് സൈനിക ആക്രമണങ്ങളിൽ തുരങ്കപാതയുടെ പ്രവേശന കവാടം തകർന്നെങ്കിലും തുരങ്കത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നയതന്ത്രജ്ഞർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.