തെഹ്റാൻ: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് തെഹ്റാനിൽ 2 പേരെ വധ ശിക്ഷക്ക് വിധേയരാക്കി. മുഹമ്മദ് അമിൻ മഹ്ദവി ശായേതസ്തേ, മജിദ് മൊസായെബി എന്നിവരെയാണ് തൂക്കിലേറ്റിയത്.
ഇസ്രയേലിന്‍റെ ഇന്‍റലിജൻസ് ഏജൻസിയായ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2023ലാണ് ശായേതസ്തേയെ ഇറാൻ അറസ്റ്റു ചെയ്തത്. ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ കനക്കുന്ന സാഹചര്യത്തിലാണ് നിലവിലെ നടപടി. വിചാരണ പൂർത്തിയാക്കിയ ശേഷം ഇറാൻ സുപ്രീം കോടതിയാണ് വധശിക്ഷ വിധിച്ചതെന്ന് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ചാരപ്രവർത്തനം ആരോപിച്ച് ഇറാൻ നിരവധിപേരെ ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിൽ ബ്രിട്ടീഷ് പൗരൻമാരും ഉൾപ്പെടുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.