തിരിച്ചെത്തിയ ഇന്ത്യക്കാർ

മനുഷ്യക്കടത്ത്: ലിബിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി

ട്രിപളി: മനുഷ്യക്കടത്ത് സംഘം ചതിയിലൂടെ ലിബിയയിൽ എത്തിച്ച നാല് ഇന്ത്യക്കാർ രക്ഷപ്പെട്ട് തിരിച്ചെത്തി. പർവേശ് കുമാർ, മൻപ്രീത് സിങ്, രോഹിത്, സുഖ്‍വീന്ദർ സിങ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്.

ഇറ്റലിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞാണ് ട്രാവൽ ഏജന്റ് ഇവരെ ദുബൈ -ഈജിപ്ത് വഴി ആറുമാസം മുമ്പ് ലിബിയയിൽ എത്തിച്ചത്.

അവിടെ പല സംഘങ്ങൾക്ക് കൈമാറപ്പെട്ട ഇവർക്ക് കഠിനമായ ജോലികൾ ചെയ്യേണ്ടി വരികയും വെള്ളം പോലും നൽകാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. പല തവണ മർദ്ദനവുമേറ്റു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള 17 ഇന്ത്യൻ യുവാക്കളാണ് കഴിഞ്ഞ മാസം ഇവരെ രക്ഷിച്ചത്.

Tags:    
News Summary - Indians stranded in Libya returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.