കോവിഡ് വാക്സിന്‍ കയറ്റുമതി നിരോധനം: 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും-ഡബ്ള്യു.എച്ച്.ഒ

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഐ) ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കും.

ആസ്ട്രാസെനെക്ക വാക്സിന്‍(കോവിഷീല്‍ഡ്), വരാനിരിക്കുന്ന നോവാവാക്സ് എന്നിവയുടെ, പരിമിതമായ സ്റ്റോക്ക്മാത്രമായതിനാലാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഇതോടെ, ആഫ്രിക്കയിലെ പല രാജ്യങ്ങളും കോവിഡിന്‍്റെ പുതിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുകയാണ്.

അസ്ട്രാസെനെക കമ്പനിക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കുന്ന മരുന്നിനു തുല്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്, 91 രാജ്യങ്ങളിലെ വാക്സില്‍ വിതരണത്തെ ബാധിക്കുന്നതെന്ന് ഡബ്ള്യു.എച്ച്.ഒ ചീഫ് സയന്‍്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഈ രാജ്യങ്ങളില്‍ കോവിഡിന്‍്റെ പുതിയതും പകരാവുന്നതുമായ B.1.617.2 വൈറസിന്‍െറതുള്‍പ്പെടെ വെല്ലുവിളി നേരിടുകയാണ്്. B.1.617.2 വൈറസിനു പുറമെ, മറ്റ് വകഭേദങ്ങള്‍ മറ്റ് പ്രത്യക്ഷപ്പെടുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്യും. അവ തിരിച്ചറിയപ്പെടുന്നതിന് മുമ്പുതന്നെ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ആസ്ട്രാസെനെക്കയുമായി ഒപ്പുവെച്ച നിയമപ്രകാരം, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് എസ്ഐഐ ഒരു ബില്യണ്‍ ഡോസ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2020ല്‍ മാത്രം 400 ദശലക്ഷം ഡോസുകള്‍ നല്‍കാനായിരുന്നു കരാര്‍. ലോകാരോഗ്യ സംഘടന ഒരു പ്രധാന അംഗമായ അന്താരാഷ്ട്ര വാക്സിന്‍ സഖ്യമായ ഗവിയിലൂടെയാണ് ഇവ വിതരണം ചെയ്യുന്നത്.

നിലവില്‍, മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമേ വാക്സിനേഷന്‍ നല്‍കിയിട്ടുള്ളൂ, ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും പൂര്‍ണമായി വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ളെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇന്ത്യയുടെ വാക്സിന്‍ സംഭരണ പദ്ധതിയെ നിശിതമായി അവര്‍ വിമര്‍ശിച്ചു.

അനുമതി ലഭിച്ചതിനത്തെുടര്‍ന്ന് വാക്സിനുകള്‍ ലഭ്യമാകുമ്പോള്‍ ഒന്നിച്ച് വില്‍പ്പന നടത്തുന്നതിനായി എസ്.ഐ.ഐയെസ്വതന്ത്ര കരാറുകളില്‍ ഒപ്പുവെക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞില്ല. കഴിഞ്ഞ വര്‍ഷം സ്വന്തം പൗരന്മാര്‍ക്കായി വലിയ തോതില്‍ വാക്സില്‍ നല്‍കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. വാക്സിന്‍ മൈത്രി എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍ 16 നകം ഏകദേശം 66.3 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്തു. സൗഹൃദ രാജ്യങ്ങളെ സഹായിക്കാനാണെന്ന് പറഞ്ഞെങ്കിലും ലോകത്തെ വാക്സിന്‍-നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ കാണിക്കാനുള്ള ശ്രമമാണിതിനുപിന്നിലെന്നാണ് വിമര്‍ശനം. 

Tags:    
News Summary - Indian Vaccine Export Ban Makes 91 Nations Vulnerable To New Strains: WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.