വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന ഇന്ത്യൻ വംശജക്ക് 30 വർഷം തടവ്

സിങ്കപുർ: വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന 41കാരിയായ ഇന്ത്യൻ വംശജക്ക് 30 വർഷം തടവ്. ഇത്തരം കേസുകളിൽ സിങ്കപുർ കോടതി വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. ജോലിക്കാരിയെ ഗായത്രി സ്ഥിരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നുവെന്നുമാണ് കേസ്.

14 വർഷമാണ് ഗായത്രി മുരുകയ്യന്‍റെ വീട്ടിൽ മ്യാൻമർ സ്വദേശിയായ 24കാരി ജോലി ചെയ്തത്. 2016 ജൂലൈ 26നായിരുന്നു മരണം. ഗായത്രിയും അമ്മയും ചേർന്ന് മ്യാൻമർ സ്വദേശിയായ പിയാങ് ഡോണിനെ ആക്രമിക്കാറുണ്ടായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു പിയാങ്ങിന്‍റെ മരണം.

ചവിട്ടുകയും തൊഴിക്കുകയും ചൂല്, ലോഹദണ്ഡ് എന്നിവകൊണ്ട് ആക്രമിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇര എത്രമാത്രം അധിക്ഷേപിക്കപ്പെടുകയും പീഡിക്കപ്പെടുകയും ചെയ്തുവെന്നും അവസാനം പട്ടിണി കിടന്ന് മരിച്ചതെങ്ങനെയെന്നും പ്രസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞുവെന്ന് ജഡ്ജി വിധിപ്രസ്താവത്തിൽ പറഞ്ഞു. 

Tags:    
News Summary - Indian-Origin Woman In Singapore Jailed For Torturing Domestic Help To Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.