വിമാനത്തിൽ വെച്ച് സഹയാത്രികന്റെ കഴുത്തിൽ പിടിച്ചു മുറുക്കി; യു.എസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിങ്ടൺ: വിമാനത്തിൽ വെച്ച് സഹയാത്രികനെ ഉപദ്രവിച്ച 21 കാരനായ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഇഷാൻ ശർമയാണ് ആണ് അറസ്റ്റിലായത്.

ജൂൺ 30ന് ഫ്രണ്ടിയർ വിമാനത്തിലാണ് സംഭവം നടന്നത്. ഫിലാഡൽഫിയയിൽ നിന്ന് മിയാമിയിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനം പറന്നുയർന്ന ഉടൻ ഇഷാൻ സഹയാത്രികനായ കീനു ഇവാൻസിനെ യാതൊരു ​പ്രകോപനവുമില്ലാതെ ഉപദ്രവിക്കുകയായിരുന്നു. വിമാനത്തിൽ ഇഷാന്റെ മുന്നിലെ സീറ്റിലായിരുന്നു കീനു. കീനുവിന്റെ കഴുത്തിൽ കയറിപ്പിടിച്ച് ഭീഷണി മുഴക്കുകയായിരുന്നു ഇഷാൻ. പല തവണ ഇതാവർത്തിച്ചു. ആക്രമണത്തിൽ കീനുവിന് നിസ്സാര പരിക്കേറ്റു. ഇഷാന്റെ കണ്ണിനും പരിക്കുണ്ട്.വിമാനത്തിലെ സഹയാത്രികർ പലതവണ തടയാൻ ശ്രമിച്ചിട്ടും ഇഷാൻ അക്രമം തുടർന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാരെ അസിസ്റ്റൻസ് ബട്ടണിലൂടെ കീനു വിളിച്ചുവരുത്തി. ഇതോടെ ഇഷാൻ വീണ്ടും പ്രകോപിതനായി.

തന്നെ വെല്ലുവിളിച്ചാൽ കൊന്നുകളയുമെന്നും കീനുവിനെ ഭീഷണിപ്പെടുത്തി. തുടർന്ന് വിമാനം മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ ഇഷാനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഇഷാനെ കോടതിയിൽ ഹാജരാക്കി. ന്യൂജേഴ്സിയിലാണ് ഇയാൾ താമസിക്കുന്നത്. അതേസമയം, സംഭവത്തിൽ ഫ്രണ്ടിയർ എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, തന്റെ കക്ഷി വിമാനത്തിൽ ധ്യാനം ചെയ്യുകയായിരുന്നുവെന്നും അത്കണ്ട് സഹയാത്രികൻ ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും ഇഷാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ രണ്ടുപേരും പരസ്പരം ആക്രമിക്കുന്നുണ്ട്. ഇഷാനെ തടയാൻ ശ്രമിച്ചുകൊണ്ട് ദയവായി സീറ്റിലിരിക്കണമെന്ന് കാബിൻ ക്രൂ പറയുന്നതും കേൾക്കാം. 

Tags:    
News Summary - Indian origin man arrested in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.