ഇന്ത്യൻ വംശജന് ടെക്സാസിലെ പരമോന്നത അക്കാദമിക് ബഹുമതി

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ കമ്പ്യൂട്ടർ എൻജിനീയറും പ്രഫസറുമായ അശോക് വീരരാഘവന് ടെക്സാസിലെ ഏറ്റവും ഉന്നത അക്കാദമിക് ബഹുമതി. ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകൾക്കാണ് ബഹുമതി ലഭിച്ചത്.

എൻജിനീയറിങ് മേഖലയിലെ എഡിത്ത് ആൻഡ് പീറ്റർ ഒ ഡൊണൽ അവാർഡിനാണ് ചെന്നൈ സ്വദേശിയായ അശോക് അർഹനായത്. റൈസ് യൂനിവേഴ്സിറ്റി, ജോർജ് ആർ ബ്രൗൺ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എൻജിനീയറിങ് പ്രഫസറാണ് അശോക് വീരരാഘവൻ.

വൈദ്യശാസ്ത്രം, എൻജിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ടെക്നോളജി ഇന്നവേഷൻ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടെക്‌സസിലെ ഗവേഷകർക്ക് വർഷം തോറും അവാർഡ് നൽകുന്നു.

Tags:    
News Summary - Indian american engineer honoured with texas highest academic award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.