കോവിഡ്​: ഇന്ത്യ യഥാർഥ കണക്ക്​ പുറത്തുവിടുന്നില്ല -​ട്രംപ്​

വാഷിങ്​ടൺ: ഇന്ത്യ കോവിഡ്​ കേസുകൾ പൂർണമായി പുറത്തുവിടുന്നില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൻെറ ഭാഗമായി ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോബൈഡനുമായി ബുധനാഴ്​ച നടന്ന സംവാദത്തിനിടെയാണ്​ ട്രംപിൻെറ വിവാദ പരാമർ​ശം.

അമേരിക്കയിൽ 70 ലക്ഷത്തിലേറെ കോവിഡ്​ കേസുകളും 2 ലക്ഷത്തിലേറെ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തതിനെക്കുറിച്ചുള്ള ബൈഡൻെറ വിമർശനത്തോട്​ ട്രംപ്​ മറുപടി പറഞ്ഞതിങ്ങനെ:''കണക്കുകളെക്കുറിച്ച്​ പറയു​േമ്പാൾ ചൈനയിലും ഇന്ത്യയിലും റഷ്യയിലും എത്രപേർ മരിച്ചെന്ന്​ നമുക്കറിയില്ല. അവരൊന്നും നമുക്ക്​ യഥാർഥ കണക്കുകൾ നൽകുന്നില്ല'.

ട്രംപിന്​ ദുരന്തത്തെ തടയാൻ യാതൊരു പ്ലാനുമില്ലെന്ന്​ ജോ ബൈഡൻ വിമർശനമുന്നയിച്ചു. ​പ്രതിസന്ധിയുടെ ആഴം ഫെബ്രുവരിയിൽ തന്നെ മനസ്സിലായിട്ടും തടയാൻ ​ട്രംപ്​ ഒന്നും ചെയ്​തില്ല. സംവാദത്തിന്​ പ്രമുഖ അമേരിക്കൻ ടെലിവിഷൻ അവതാരകൻ ക്രിസ്​ വാലസ്​ മോഡ​റേറ്ററായി.

രണ്ടാംഘട്ട സംവാദം ഒക്​ടോബർ 15നും മൂന്നാം ഘട്ട സംവാദം ഒക്​ടോബർ 22നും അരങ്ങറും. നവംബർ മൂന്നിനാണ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​.

Tags:    
News Summary - In first presidential debate, Trump questions India's coronavirus data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.