ഇസ്‍ലാമാബാദ്: മാർച്ചിൽ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലേക്കും മത്സരിക്കാൻ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ(പി.ടി.ഐ) തീരുമാനം. മുതിർന്ന നേതാവ് ഷാ മഹ്മൂദ് ഖുറേശി ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സീറ്റിലേക്കും ഇംറാൻ ഖാൻ തന്നെ മത്സരിക്കും.
33 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 16 നാണ് ഉപതെരഞ്ഞെടുപ്പ്. പി.ടി.ഐ എം.പിമാർ രാജിവെച്ചതോടെയാണ് ദേശീയ അസംബ്ലിയിൽ ഇത്രയേറെ ഒഴിവുകളുണ്ടായത്. ജൂലൈ 17ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ പി.ടി.ഐയെ ഒരുപാട് സഹായിച്ചു. മാർച്ച് 16നു നടക്കുന്ന തെരഞ്ഞെടുപ്പിലും ഇംറാൻ ഖാന് അനുകൂലമായി ആളുകൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പി.ടി.ഐ നേതാവ് ഫവാദ് ചൗധരി പറഞ്ഞു.
ഈ മാസാദ്യമാണ് 35ലേറെ പി.ടി.ഐ എം.പിമാരുടെ രാജി സ്പീക്കർ സ്വീകരിച്ചത്. ഏപ്രിൽ 22ന് ദേശീയ അസംബ്ലിയിൽ നിന്ന് ഇംറാൻ ഖാനെ പുറത്താക്കിയതിനു പിന്നാലെയായിരുന്നു പി.ടി.ഐ നേതാക്കളുടെ കൂട്ടരാജി. അന്ന് 11 പേരുടെ രാജി മാത്രമേ സ്പീക്കർ സ്വീകരിച്ചിരുന്നുള്ളൂ. അവശേഷിക്കുന്ന എം.പിമാർ രാജിവെക്കാനുള്ള വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. എട്ടുമാസത്തിനു ശേഷം 34 പേരുടെ രാജി സ്പീക്കർ സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.