റഷ്യയുടെ ഭീഷണിക്കിടയിലും ഫിൻലാൻഡും സ്വീഡനേയും സ്വാഗതം ചെയ്ത് നാറ്റോ

ബ്രസൽസ്: ഫിൻലാൻഡിനേയും സ്വീഡനേയും നാറ്റോയിലേക്ക് സ്വാഗതം ചെയ്ത് ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൽട്ടെൻബർഗ്. അംഗത്വത്തിനായി ഫിൻലാൻഡും സ്വീഡനും അപേക്ഷിക്കുകയാണെങ്കിൽ അത് പരിഗണിക്കുമെന്ന് നാറ്റോ ജനറൽ സെക്രട്ടറി പറഞ്ഞു. റഷ്യൻ ഭീഷണിക്കിടെയാണ് നാറ്റോ കൂടുതൽ രാജ്യങ്ങളെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

റഷ്യയും ഫിൻലാൻഡും നാറ്റോയിൽ ചേരാൻ തീരുമാനിക്കുകയാണെങ്കിൽ 30 അംഗരാജ്യങ്ങളും അതിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷയെന്നും നാറ്റോ സെക്രട്ടറി പറഞ്ഞു. നാറ്റോയിൽ അംഗത്വത്തിനായി അപേക്ഷിച്ച് അതിന് അന്തിമ അംഗീകാരം ലഭിക്കുന്നത് വരെയുള്ള ഫിൻലാൻഡിന്റേയും സ്വീഡന്റേയും ആശങ്കകൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ ഭീഷണി മുൻനിർത്തിയായിരുന്നു നാറ്റോ ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും നാറ്റോയിൽ ചേർന്നാൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരു​മെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും നാറ്റോ അംഗത്വമെടുത്താൽ രാഷ്ട്രീയവും സൈനികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.

Tags:    
News Summary - If Finland and Sweden apply to join NATO, they would be welcomed, Stoltenberg says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.