ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; പ്രതിരോധിച്ചെന്ന അവകാശവാദവുമായി ഐ.ഡി.എഫ്

തെൽ അവീവ്: ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ഞായറാഴ്ച രാ​ത്രിയാണ് ആക്രമണമുണ്ടായത്. വ്യോമപ്രതിരോധ സംവിധാനം ആക്രമണത്തെ തടഞ്ഞുവെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേൽ അറിയിച്ചു.

ആക്രമണത്തെ തുടർന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കൻ ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കഴിഞ്ഞ ഞായറാഴ്ചയും ഹൂതികൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയിരുന്നു. തെൽ അവീവിനെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങൾ. ഇസ്രായേലിന് നേരെ ഹൂതികൾ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ വെടിനിർത്തൽ കരാറിൽ അന്തിമ രൂപമായിട്ടില്ലെന്ന് നെതന്യാഹു

വാഷിങ്ടൺ: ഗസ്സയി​ലെ വെടിനിർത്തൽ കരാറിൽ അന്തിമ രൂപമായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി ചേർന്നാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഹമാസിൽ നിന്നും ബന്ദികളെ മോചിപ്പിക്കണം. അവരുടെ ഭരണം അവസാനിപ്പിച്ച് ഗസ്സയെ നിരായുധീകരിക്കുകയും ഗസ്സയിലുള്ളവർക്കും ഇസ്രായേലികൾക്കും പുതിയൊരു ജീവിതം ഉണ്ടാവുകയും വേണമെന്നും നെതന്യാഹു പറഞ്ഞു.

'മിഡിൽ ഈസ്റ്റിനെ കുറിച്ച് വൻ പ്രഖ്യാപനമുണ്ടാവും'; ഗസ്സ വെടിനിർത്തലിന് കളമൊരുങ്ങുന്നുവെന്ന സൂചനകൾ നൽകി ട്രംപ്

വാഷിങ്ടൺ: സവിശേഷമായൊന്ന് മിഡിൽ ഈസ്റ്റിൽ സംഭവിക്കാൻ പോകുന്നുവെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വലിയൊരു മാറ്റമായിരിക്കും അത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനത്തിലാണ് താനെന്നും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിനെ മഹത്വവൽക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവർക്കും ചേർന്ന് ഇത് പൂർത്തിയാക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡിൽ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല. ഗസ്സയിലെ വെടിനിർത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നാണ് അഭ്യൂഹം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഗ​സ്സ​യി​ൽ 57 മ​ര​ണം

ഗ​സ്സ സി​റ്റി: ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ല​ക്ഷ​ങ്ങ​ൾ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ഗ​സ്സ സി​റ്റി​യി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ഇ​സ്രാ​യേ​ൽ. നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ര​ണ്ടു​ത​വ​ണ​ക​ളി​ലാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ദ്യ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​നു​മേ​ൽ ബോം​ബ് വ​ർ​ഷി​ച്ച് കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​രെ​യും മ​റ്റൊ​രു സ​മാ​ന ബോം​ബി​ങ്ങി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 13 പേ​രു​മാ​ണ് കൊ​ല്ല​​പ്പെ​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ വീ​ട് ആ​ക്ര​മി​ച്ച് അ​ഞ്ചു​പേ​രെ​യും ​ഇ​സ്രാ​യേ​ൽ കൊ​ന്നു. ഗ​സ്സ​യി​ൽ ചു​രു​ങ്ങി​യ​ത് 40ലേ​റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ, മ​ര​ണ​സം​ഖ്യ 66,000 പി​ന്നി​ട്ടു. അ​തി​നി​ടെ, ഖാ​ൻ യൂ​നു​സി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ ര​ണ്ട​ര​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ​ശി​ഫ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ടാ​ങ്കു​ക​ളും ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളും നീ​ങ്ങു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 159 രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - IDF intercepts Yemen ballistic missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.