ഹുർമുസ്: കടുപ്പിച്ച് ഇറാനും യു.എസും

ല​ണ്ട​ൻ: ആ​ഴ്ച​ക​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഹു​ർ​മു​സ് ച​ര​ക്കു​ക​ട​ത്ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ യു.​എ​സി​ന്റെ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളെ അ​തേ നാ​ണ​യ​ത്തി​ൽ നേ​രി​ട്ട് ഇ​റാ​നും നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷം. ഹു​ർ​മു​സി​നു മേ​ൽ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം ഔ​ദ്യോ​ഗി​ക​മാ​ക്കാ​ൻ ഇ​റാ​ൻ ശ്ര​മം ന​ട​ത്തു​മ്പോ​ൾ ക​ര​സേ​ന​യെ ഇ​റ​ക്കി ഖാ​ർ​ഗ് ദ്വീ​പ് പി​ടി​ച്ച് ഹു​ർ​മു​സ് വ​രു​തി​യി​ൽ നി​ർ​ത്താ​നാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ട്രം​പ് ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്. ഹു​ർ​മു​സി​ൽ ഇ​റാ​ൻ ‘ടോ​ൾ ബൂ​ത്ത് ഭ​ര​ണം’ സ്ഥാ​പി​ക്കു​ന്ന​താ​യാ​ണ് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. ആ​ഗോ​ള എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന ഹു​ർ​മു​സ് വ​ഴി പോ​കാ​ൻ ക​പ്പ​ലു​ക​ൾ ചൈ​നീ​സ് യു​വാ​നി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ​ത്രെ ഇ​റാ​ൻ നി​ല​പാ​ട്. എ​ന്നാ​ൽ, ഇ​ത് നേ​രി​ടാ​ൻ 2,500 മ​റീ​നു​ക​ളു​മാ​യി അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ൽ യു.​എ​സ്.​എ​സ് ട്രി​പ്പ​ളി പ​ശ്ചി​മേ​ഷ്യ​ൻ ക​ട​ലി​ന​രി​കെ​ എ​ത്തി​യി​ട്ടു​ണ്ട്. 82ാം എ​യ​ർ​ബോ​ൺ ഡി​വി​ഷ​നി​ലെ 1,000ലേ​റെ പാ​രാ​ട്രൂ​പ്പ​ർ​മാ​രെ​യും പു​തി​യ​താ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്. ഇ​റാ​ന്റെ എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ദ്വീ​പ് പി​ടി​​ച്ചെ​ടു​ക്ക​ലാ​ണ് യു.​എ​സ് ല​ക്ഷ്യ​മെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ൽ, ഇ​റാ​ന്റെ നാ​വി​ക​സേ​ന​ക്കു കീ​ഴി​ലെ 92 ശ​ത​മാ​നം ക​പ്പ​ലു​ക​ളും ത​ക​ർ​ത്തു​ക​ഴി​ഞ്ഞ​താ​യി യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് മേ​ധാ​വി അ​ഡ്മി​റ​ൽ ബ്രാ​ഡ് കൂ​പ്പ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. കാ​സ്പി​യ​ൻ ക​ട​ലി​ൽ ബ​ന്ദ​ർ അ​ൻ​സാ​ലി നാ​വി​ക സേ​ന തു​റ​മു​ഖ​ത്ത് വ​ൻ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​സ്രാ​യേ​ൽ ത​ക​ർ​ത്തി​രു​ന്നു. ഇ​റാ​ന്റെ സൈ​നി​ക ശേ​ഷി സ​മ്പൂ​ർ​ണ​മാ​യി തീ​ർ​ക്ക​ലാ​ണ് ല​ക്ഷ്യ​മെ​ന്നും അ​തു​വ​രെ നീ​ക്കം നി​ർ​ത്തി​ല്ലെ​ന്നും കൂ​പ്പ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, പേ​ർ​ഷ്യ​ൻ ക​ട​ലി​ൽ​നി​ന്ന് ഒ​മാ​ൻ ക​ട​ലി​ലേ​ക്കും അ​റ​ബി​ക്ക​ട​ലി​ലേ​ക്കും ക​ട​ക്കു​ന്ന സു​പ്ര​ധാ​ന ജ​ല​പാ​ത​യാ​യ ഹു​ർ​മു​സി​ൽ അ​മേ​രി​ക്ക​ൻ- ഇ​സ്രാ​യേ​ൽ അ​നു​കൂ​ല ക​പ്പ​ലു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്നാ​ണ് ഇ​റാ​ൻ നി​ല​പാ​ട്. ഭാ​വി​യി​ൽ ഹു​ർ​മു​സ് ക​ട​ക്കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ൾ​ക്കും നി​ശ്ചി​ത ഫീ​സ് ചു​മ​ത്തു​ന്ന നി​യ​മം ഇ​റാ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​വ​ക്ക് ന​ൽ​കു​ന്ന സു​ര​ക്ഷ​ക്ക് തു​ക ന​ൽ​കേ​ണ്ടി​വ​രു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ഇ​റാ​ൻ നി​ല​പാ​ട്. ക​പ്പ​ലു​ക​ൾ, യാ​ത്ര​ക്കാ​രെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ, ല​ക്ഷ്യ​സ്ഥാ​നം എ​ന്നി​വ മാ​ത്ര​മ​ല്ല ക​പ്പ​ലി​നെ കു​റി​ച്ച വി​വ​ര​ങ്ങ​ളും ന​ൽ​കേ​ണ്ടി​വ​രും. ​മാ​ർ​ച്ച് ആ​ദ്യ​ത്തി​ൽ വി​ല​ക്കു​വീ​ണ ശേ​ഷം എ​ണ്ണ​യു​മാ​യി ക​ട​ന്നു​പോ​യ ര​ണ്ട് ക​പ്പ​ലു​ക​ൾ യു​വാ​നി​ൽ ഇ​റാ​ന് തു​ക ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഹു​ർ​മു​സി​ൽ ഇ​റാ​ൻ പു​ല​ർ​ത്തു​ന്ന സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം പു​തി​യ പ്ര​തി​സ​ന്ധി​ക്ക് പി​ന്നാ​ലെ എ​ണ്ണ​വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ബാ​ര​ലി​ന് 104 ഡോ​ള​റാ​യി​രു​ന്നു വി​ല. യു​ദ്ധ​മ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ വെ​ച്ചി​രു​ന്നു. ഇ​ത് ത​ള്ളി​യ ഇ​റാ​ൻ അ​ഞ്ചി​ന ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചു. എ​ന്നി​ട്ടും ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ച് അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ട്രം​പ് ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​നി​യും വൈ​കാ​തെ വെ​ടി​നി​ർ​ത്ത​ലി​ന് ഇ​റാ​ൻ സ​മ്മ​തി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം തി​രി​ഞ്ഞു​നോ​ക്കി​ല്ലെ​ന്നും ട്രം​പ് വ്യാ​ഴാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ നീ​ക്ക​ങ്ങ​ൾ​ക്ക് ത​യാ​റാ​ണെ​ന്നും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്താ​ൻ പ​റ​ഞ്ഞി​രു​ന്നു. ആ​ശ​യ​വി​നി​മ​യം ന​ട​ന്ന​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യും സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് വെ​ടി​നി​ർ​ത്ത​ൽ സം​ഭാ​ഷ​ണ​​മ​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഫെ​ബ്രു​വ​രി 28ന് ​ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ശേ​ഷം ഇ​റാ​നി​ൽ 10,000ത്തി​ലേ​റെ ഇ​ട​ങ്ങ​ളി​ൽ ബോം​ബു​വ​ർ​ഷി​ച്ച​താ​യി യു.​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ത​ല​വ​ൻ അ​ഡ്മി​റ​ൽ ബ്രാ​ഡ് കൂ​പ​ർ അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്ക​കം വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​കു​മെ​ന്ന സാ​ധ്യ​ത ക​ണ്ട് ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്.

തുറമുഖങ്ങളിൽ കെട്ടിക്കിടന്ന് കപ്പലുകൾ

സിംഗപ്പൂ​ർ: ഹു​ർ​മു​സ് അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കേ​ണ്ട നൂ​റു​ക​ണ​ക്കി​ന് ക​പ്പ​ലു​ക​ൾ ഏ​ഷ്യ​യി​ലു​ട​നീ​ളം തു​റ​മു​ഖ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ​യി​ലെ താ​ൻ​ജു​ങ് പെ​ലി​പ്പാ​സ്, ക്ലാ​ങ് തു​റ​മു​ഖ​ങ്ങ​ളി​ൽ വ​രെ ക​പ്പ​ലു​ക​ൾ അ​ഭ​യം തേ​ടു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണം ഭ​യ​ന്ന് അ​തി​വി​ദൂ​ര തു​റ​മു​ഖ​ങ്ങ​ൾ​ക്ക് സ​മീ​പം സു​ര​ക്ഷി​ത​മാ​യി ന​ങ്കൂ​ര​മി​ടു​ക​യാ​ണ് ക​പ്പ​ലു​ക​ൾ. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ബു​സാ​ൻ തു​റ​മു​ഖ​ത്തും സ​മാ​ന​മാ​യി വ​ൻ​തി​ര​ക്കാ​ണ്. എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി​ക്കൊ​പ്പം രാ​സ​വ​ള​മ​ട​ക്കം കെ​മി​ക്ക​ലു​ക​ളു​ടെ 13 ശ​ത​മാ​നം, ക​ണ്ടെ​യ്ന​റു​ക​ളു​ടെ മൂ​ന്ന് ശ​ത​മാ​നം എ​ന്നി​വ​യും ഹു​ർ​മു​സ് ക​ട​ന്നു​വേ​ണം ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ.

അ​മേ​രി​ക്ക​ൻ- ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​ത​ലേ​ന്നാ​ൾ 141 ക​പ്പ​ലു​ക​ളാ​ണ് ഹു​ർ​മു​സ് ക​ട​ന്ന​ത്. ഇ​തി​ൽ 80 ശ​ത​മാ​ന​വും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച​വ യൂ​റോ​പ്പി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും. ഫെ​ബ്രു​വ​രി 28നും ​മാ​ർ​ച്ച് 18നു​മി​ട​യി​ൽ 105 ക​പ്പ​ലു​ക​ളാ​ണ് ഹു​ർ​മു​സ് ക​ട​ന്ന​ത്. 2025ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 1,900 ആ​യി​രു​ന്നി​ട​ത്താ​ണ് അ​ഞ്ചു ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി​യ​ത്. 

Tags:    
News Summary - Hormuz: Iran and the US tighten their grip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.