ജനാധിപത്യ പ്രക്ഷോഭം: ശതകോടീശ്വരനായ മാധ്യമ ഭീമൻ ജിമ്മി ലായെ ജയിലിലടച്ച്​ ഹോങ്​കോങ്


ഹോങ്​കോങ്​: 2019ൽ ഹോങ്​കോങ്ങിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പ​ങ്കെടുത്തതിന്​ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യത്തിന്‍റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായ്​ക്ക്​ ജയിൽ ശിക്ഷ. ഒരു വർഷത്തേക്കാണ്​ കോടതി ശിക്ഷിച്ചത്​. രാജ്യത്തെ മുൻനിര ടാ​ബ്​ളോയ്​ഡായ 'ആപ്​ൾ ഡെയ്​ലി' സ്​ഥാപകനായ 73കാരൻ കടുത്ത ചൈനീസ്​ വിമർശകനാണ്​. അടുത്തിടെ ചൈന രാജ്യത്ത്​ പിടിമുറുക്കിയതിന്​ പിന്നാലെയാണ്​ വിമർശകർക്ക്​ ജയിലൊരുങ്ങിയത്​. ഒരു വർഷം മുമ്പ്​ നടന്ന പ്രക്ഷോഭങ്ങളിൽ പ​ങ്കെടുത്തതിന്​ വേറെയും പ്രമുഖരെ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​.

2019 ആഗസ്റ്റ്​ 18ന്​ നടന്ന പ്രക്ഷോഭങ്ങളിൽ പ​ങ്കെടുത്തെന്നാണ്​ ജിമ്മി ലായ്​ക്കെതിരായ കേസ്​. ആഗസ്റ്റ്​ 31ലെ സമരവുമായി ബന്ധപ്പെട്ട്​ മൂന്നു പേർക്ക്​ കൂടി ശിക്ഷ വിധിിച്ചിട്ടുണ്ട്​.

നേരത്തെ പൊലീസ്​ കസ്റ്റഡിയിലെടുത്ത​ ലായ്​ ജയിലിൽനിന്ന്​ അയച്ച കത്തിന്‍റെ കൈയെഴുത്തുരൂപം കഴിഞ്ഞ ദിവസം ആപ്​ൾ ഡെയ്​ലി പ്രസിദ്ധീകരിച്ചിരുന്നു. ''നീതി അന്വേഷിക്കൽ മാധ്യമ​ പ്രവർത്തകരെന്ന നിലക്ക്​ നമ്മുടെ ബാധ്യതയാണ്​. അനീതി നിറഞ്ഞ പ്രലോഭനങ്ങൾ ന​െമ്മ അന്ധരാക്കാത്തിടത്തോളം, തിന്മയെ ജയിക്കാൻ വിടാത്തിടത്തോളം നാം നമ്മുടെ ഉത്തരവാദിത്വമാണ്​ നിർവഹിക്കുന്നത്​''- ഇതായിരുന്നു കത്ത്​.

Tags:    
News Summary - Hong Kong: Jimmy Lai sentenced to one year for pro-democracy protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.