വി​യ്റ്റ​നാ​മി​ൽ ക​ന​ത്ത മ​ഴ​; ബസിനുമേൽ മണ്ണിടിഞ്ഞ് ആറുമരണം

ഹ​നോ​യ്: വി​യ്റ്റ​നാ​മി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ബ​സി​നുമേൽ മ​ണ്ണി​ടി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ഖ​ൻ​ഹ് ലേ ​ചു​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. 32 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബസിന് മുകളിൽ മണ്ണും പാറകളും ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9.30 ഓടെ ഉണ്ടായ മണ്ണിടിച്ചിലിൽ ബസിന്റെ മുൻഭാഗം തകർന്നു.

നിരവധി യാത്രക്കാരാണ് ബസിൽ കുടുങ്ങിക്കിടന്നത്. കനത്ത മഴയിൽ ചുരത്തിന്റെ ഇരുവശത്തും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകളോളം സ്ഥലത്തെത്താൻ കഴിഞ്ഞില്ല. അർദ്ധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ബസിന് സമീപം എത്താൻ കഴിഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിയറ്റ്നാമിന്റെ സാമ്പത്തിക തലസ്ഥാനമായ ഹോ ചി മിൻ സിറ്റിയിൽ നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  ഡാ ലാറ്റിൽ നിന്ന് തീരദേശ നഗരമായ നാ ട്രാങ്ങിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിയറ്റ്നാമിലെ സെൻട്രൽ ഹൈലാൻഡ്‌സിലെ പ്രധാന റൂട്ടുകളിൽ മഴ കാരണം നിരവധി മണ്ണിടിച്ചിൽ ഉണ്ടായതായും നിരവധി കുന്നിൻ ചുരങ്ങളിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതായും സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചു. 

Tags:    
News Summary - Heavy rain triggers landslides and floods in central Vietnam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.