ഇന്ന് എട്ടുപേരെ ഹമാസും നൂറുകണക്കിന് ഫലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും

ജറൂസലം: അടുത്തഘട്ടം ബന്ദി മോചനത്തി​െന്റ ഭാഗമായി ഹമാസ് മൂന്ന് ഇസ്രായേൽ പൗരന്മാരെയും അഞ്ച് തായ്‍ലൻഡ് പൗരന്മാരെയും വ്യാഴാഴ്ച മോചിപ്പിക്കുമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. വർഷങ്ങളായി അകാരണമായി തടവിലിട്ട സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഫലസ്തീനികളെ ഇസ്രായേലും മോചിപ്പിക്കും. മോചിതരാകുന്ന ഇസ്രായേലികളിൽ രണ്ടു സ്ത്രീകളും 80കാരനുമാണുള്ളത്.

അർബേൽ യെഹൂദ് (29), അഗാം ബെർഗർ (19), ഗാദി മോസസ് (80) എന്നിവരാണ് മോചിതരാകുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, തായ്‍ലൻഡ് സ്വദേശികളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഗസ്സയിൽ ഇസ്രായേൽ -ഹമാസ് വെടിനിർത്തലിന്റെ ഭാഗമായാണ് തടവുകാരുടെ കൈമാറ്റം.

അതിനിടെ, ഗസ്സക്കാ​രെ ഈജിപ്‍തിലേക്കും ജോർദാനിലേക്കും മാറ്റണമെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഫ് അൽ സിസിയും ജോർദാൻ ഭരണകൂടവും രംഗത്തുവന്നു. ട്രംപിന്റെ ആശയം പലസ്തീൻ രാഷ്ട്രത്വത്തെക്കുറിച്ചുള്ള സങ്കൽപ്പത്തെ ദുർബലപ്പെടുത്തുകയും രാജ്യത്ത് അസ്ഥിരത വളർത്തുകയും ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. അത് അനീതിയാണെന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് ഒരിക്കലും സഹിക്കാനോ അനുവദിക്കാനോ കഴിയില്ല എന്നും അൽസിസി പറഞ്ഞു. ‘ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം ദ്വിരാഷ്ട്ര സ്ഥാപനമാണ്. ഫലസ്തീൻ ജനതയെ അവരുടെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയല്ല, സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ്’ -അദ്ദേഹം പറഞ്ഞു.

15 മാസം നീണ്ടുനിന്ന ഗസ്സയിലെ വംശഹത്യയിൽ 47,000-ത്തിലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 

Tags:    
News Summary - Hamas is set to free 3 Israelis & 5 Thais in next hostage release: Israeli official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.