പ്രസിഡൻറി​െൻറ വധം: വിദേശ സൈന്യത്തെ അയക്കണമെന്ന്​ ഹെയ്​തി

പോർ​ട്ടോ പ്രിൻസ്​: പ്രസിഡൻറ്​ ജൊവിനെൽ മോയ്​സിയുടെ വധത്തോടെ രാഷ്​ട്രീയപ്രതിസന്ധി രൂക്ഷമായ രാജ്യത്തെ സംരക്ഷിക്കാൻ യു.എസും യു.എന്നും സൈനികരെ അയക്കണമെന്ന്​ അഭ്യർഥിച്ച്​ ഹെയ്​തിയിലെ ഇടക്കാല സർക്കാർ.

എന്നാൽ ഈ സമയത്ത്​ സഹായത്തിനായി ഹെയ്​തിയിലേക്ക്​ സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന്​ യു.എസ്​ വ്യക്തമാക്കി. 28 വിദേശ കമാൻഡോസംഘമാണ്​ പ്രസിഡൻറിനെ വധിച്ചതെന്ന്​ കഴിഞ്ഞ ദിവസം ഹെയ്​തി പൊലീസ്​ വ്യക്തമാക്കിയിരുന്നു. തലസ്​ഥാനമായ പോർ​ട്ടോ പ്രിൻസിൽ നടന്ന ഏറ്റുമുട്ടലിൽ നാലുപേരെ വധിക്കുകയും 17 പേരെ കസ്​റ്റഡിയിലെടുക്കുകയും ചെയ്​തു. അറസ്​റ്റിലായവരിൽ കൊളംബിയൻ സൈന്യത്തിൽ നിന്ന്​ വിരമിച്ചവരും തായ്​വാനുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന എട്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്​.അതേസമയം, അന്വേഷണത്തിൽ സഹായിക്കാൻ എഫ്​.ബി.ഐ, ആഭ്യന്തര സുരക്ഷ വകുപ്പ്​ ഉദ്യോഗസ്​ഥരെ അയക്കുമെന്നും യു.എസ്​ അറിയിച്ചിട്ടുണ്ട്​.

അതിനിടെ, ഹെയ്​തിയിലേക്ക്​ സമാധാനപാലകരെ അയക്കുന്നത്​ സംബന്ധിച്ച്​ യു.എൻ രക്ഷാസമിതി അംഗങ്ങളുടെ അനുമതി തേടണം. രാഷ്​ട്രീയ പ്രതിസന്ധി രൂക്ഷമായ ഹെയ്​തിയെ സ്​ഥിരതയിലാക്കാനും ഈ വർഷം ഒടുവിൽ തെരഞ്ഞെടുപ്പ്​ നടത്താനുമാണ്​ ഇടക്കാല സർക്കാറി​െൻറ നീക്കം.

Tags:    
News Summary - haiti calls for US troops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.