വാഷിങ്ടൺ: പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാനെതിരെ ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംസ്കാര ചടങ്ങിനിടെ ഇറാനിൽ അവശേഷിക്കുന്ന നേതൃത്വത്തെ "ഒറ്റ വെടി" കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്നും എന്നാൽ ചർച്ച ചെയ്യാൻ "ആരും അവശേഷിക്കില്ല" എന്നതിനാൽ താൻ അങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. "അവരെല്ലാം അവിടെയുണ്ട്. ഒരു വെടി, നമുക്ക് അവരെയെല്ലാം ഇല്ലാതാക്കാം, പക്ഷേ ഞങ്ങൾ അത് ചെയ്യാൻ പോകുന്നില്ല, കാരണം അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് ചർച്ച ചെയ്യാൻ ആരുമുണ്ടാകില്ല... അവർ ഒരു കരാറിലെത്താൻ യാചിക്കുന്നു," ട്രംപ് ആക്സിയോസിനോട് പറഞ്ഞു.
ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ ചർച്ചകളിൽ നിന്ന് ഒരാഴ്ച അവധിയെടുക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നേരത്തെ ഇറാൻ ഒത്തുതീർപ്പിനായി യാചിക്കുകയാണെന്നും
ഒരു ദിവസം നേരത്തെ കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ ട്രംപ് പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറിയിരിക്കുകയാണ്. അതേസമയം ഇറാനികൾ പരമോന്നത നേതാവിന് നൽകുന്ന വൈകാരിക യാത്രയയപ്പിൽ ട്രംപ് ആശ്ചര്യം രേഖപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. ആളുകൾ ഖാംനഈയെ വെറുക്കുന്നു എന്ന് താൻ കരുതിയെന്ന് അദ്ദേഹം പറഞ്ഞു. "ഒരുപക്ഷേ അത് വ്യാജ കണ്ണുനീർ ആയിരിക്കാം," ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.