സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംന ഈയുടെതുൾപ്പെടെ മയ്യിത്തുകൾ

പൊതുദർശനത്തിന് വെച്ചപ്പോൾ

യു.എസിനെതിരായ പ്രതിഷേധ വേദിയായി ഖാംനഈ സംസ്കാര ചടങ്ങ്

തെ​ഹ്റാ​ൻ: കൊ​ല്ല​പ്പെ​ട്ട ഇ​റാ​ൻ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ യു.​എ​സി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്റെ വേ​ദി കൂ​ടി​യാ​യി മാ​റി.

ശ​നി​യാ​ഴ്ച ത​ഹ്റാ​നി​ലെ ഗ്രാ​ൻ​ഡ് മു​സ​ല്ല​യി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മൃ​ത​ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ ജ​ന​ങ്ങ​ൾ യു.​എ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും രോ​ഷം പ്ര​ക​ടി​പ്പി​ച്ചു​മാ​ണ് മ​ട​ങ്ങി​യ​ത്. ‘ഞ​ങ്ങ​ളു​ടെ വാ​ക്കു​ക​ൾ ഒ​ന്നാ​ണ്, പ്ര​തി​കാ​രം പ്ര​തി​കാ​രം’ എ​ന്ന മു​ദ്രാ​വാ​ക്യം ച​ട​ങ്ങു​ക​ളി​ലു​ട​നീ​ളും അ​ല​യ​ടി​ച്ചു. ക​റു​ത്ത ബാ​ന​റു​ക​ളും കൊ​ടി​ക​ളു​മേ​ന്തി​യാ​ണ് ചി​ല​ർ പ്രി​യ നേ​താ​വി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

തെ​രു​വോ​ര​ങ്ങ​ളി​​ലെ​ല്ലാം ഖാം​ന​ഈ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ചി​രു​ന്നു. മ​ര​ണ​ത്തി​നു​മു​മ്പ് ഖാം​ന​ഈ പ്ര​സം​ഗി​ച്ച തെ​ഹ്റാ​​നി​ലെ അ​തേ തെ​രു​വി​ൽ ത​ന്നെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​ള്ള സ്റ്റേ​ജും ഒ​രു​ക്കി​യി​രു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ 250ാം ദേ​ശീ​യ ദി​ന​മാ​യി​രു​ന്നു ​ജൂ​ലൈ നാ​ല് എ​ന്ന​തും യാ​ദൃ​ച്ഛി​ക​ത​യാ​യി. അ​മേ​രി​ക്ക​യു​ടെ മ​ര​ണം എ​ന്നും ചി​ല​ർ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ട്രം​പി​നെ വ​ധി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വും ഉ​യ​ർ​ന്നു​കേ​ട്ടു. അ​തേ​സ​മ​യം, മൗ​ണ്ട് റ​ഷ്മോ​റി​ന്റെ മു​ൻ​ഭാ​ഗ​ത്തു​ള്ള സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​റാ​നെ അ​മേ​രി​ക്ക ത​ക​ർ​ത്തെ​റി​ഞ്ഞ​താ​യി പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​സ്താ​വി​ച്ചു.

ഇ​റാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടാ​തെ അ​യ​ൽ രാ​ജ്യ​മാ​യ ഇ​റാ​ഖി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും മൃ​ത​ദേ​ഹം ​പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ക്കും. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​ന​ല​ക്ഷ​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സം​സ്കാ​ര ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​ങ്ങ​ളെ​ല്ലാം നി​ശ്ച​ല​മാ​യി​രു​ന്നു. വ്യോ​മ​പാ​ത​യും ഇ​റാ​ൻ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ജൂ​ലൈ ആ​റി​ന് ന​ട​ക്കു​ന്ന ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ മ​ക​നും ഇ​പ്പോ​ഴ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വു​മാ​യ ആ​യ​ത്തു​ല്ല മു​ജ്ത​ബ ഖാം​ന​ഈ പ​​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

മു​ജ്ത​ബ ഖാം​ന​ഈ​യെ ച​ട​ങ്ങി​ൽ വെ​ച്ച് വ​ധി​ക്കു​മെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ ഭീ​ഷ​ണി. ഇ​തി​നെ​തി​രെ ഇ​റാ​ൻ സം​യു​ക്ത സൈ​നി​ക ക​മാ​ൻ​ഡ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ൽ നി​ന്ന് യു.​എ​സ് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 28ന് ​യു.​എ​സ്-​ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് 86കാ​ര​നാ​യ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ കൊ​ല്ല​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് നാ​ലു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Khamenei's funeral becomes a platform for protests against the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.