രക്ഷപ്പെട്ട യാത്രക്കാർ

പാകിസ്താനിൽ 18 ബസ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി

ക​റാ​ച്ചി: പാ​കി​സ്താ​നി​ലെ സി​ന്ധ് പ്ര​വി​ശ‍്യ​യി​ൽ 18 ബ​സ് യാ​ത്ര​ക്കാ​രെ സാ​യു​ധ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

തി​ങ്ക​ളാ​ഴ്ച ഗോ​ട്കി മേ​ഖ​ല​യി​ൽ മു​ഖം മൂ​ടി ധ​രി​ച്ച അ​ക്ര​മി​ക​ൾ ക്വ​റ്റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. 30 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കും ചി​ല യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

തിങ്കളാഴ്ച രാത്രിയോടെയാണ് 25 പേരടങ്ങുന്ന അക്രമി സംഘം സാദിഖാബാദിൽ ബസ് ആക്രമിച്ചത്. ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കൊള്ളസംഘത്തെ കണ്ടെത്താനായി പൊലീസ് പരിശോധന ശക്തമാക്കി. 

Tags:    
News Summary - Gunmen abduct 18 bus passengers in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.