'താടി ഒളിമ്പിക്​സ്​ 2021'; നീളൻ താടിയും കൊമ്പൻ മീശയുമായി മത്സരിക്കാനെത്തിയവരുടെ ചിത്രങ്ങൾ കാണാം

ല്ല കട്ടതാടിയുടെയും മീശയുടെയും ആരാധകരാണ്​ പലരും. പല ഡിസൈനുകളിൽ വെട്ടിയും ഒതുക്കിയും വൃത്തിയായി ചിലർ താടിക്കൊണ്ടുനടക്കും. മറ്റു ചിലർ യാതൊരു ശ്രദ്ധയും താടിക്കും മീശക്കും നൽകാറില്ല. എന്നാൽ വൃത്തിയായി താടിയും മീശയും കൈകാര്യംചെയ്യുന്നവർക്ക്​ ഒരു മത്സരം ഏർപ്പെടുത്തിയാലോ? ജർമനിയിൽ നല്ല താടിക്കാരനെ തെരഞ്ഞെടുക്കാൻ ഒരു ചാമ്പ്യൻഷിപ്പ്​ തന്നെയുണ്ട്.

'താടി ഒളിമ്പിക്​സ്​' എന്നറിയപ്പെടുന്ന 2021ലെ ​ജർമൻ ബിയാർഡ്​ ആൻഡ്​ മസ്റ്റാഷ്​​ ചാമ്പ്യൻഷിപ്പ്​ കഴിഞ്ഞദിവസം അരങ്ങേറി. സ്വന്തം താടിയെയും മീശ​യെയും ജീവനുതുല്യം സ്​നേഹിക്കുന്നവരായിരുന്നു ഇവിടെയെത്തിയ മത്സരാർഥികൾ.

രാജ്യത്തിന്‍റെ തെക്ക്​ കിഴക്കൻ എഗിങ്​ ആം സീയിലായിരുന്നു മത്സരം. നൂറോളം പേർ തങ്ങളുടെ വെട്ടി വെടുപ്പായി വിവിധ ഡിസൈനുകളിലെ താടിയും മീശയുമായി മത്സരിക്കാനെത്തി.

താടിയുടെയും മീശയുടെയും കട്ടിയുടെയും നീളത്തിന്‍റെയും അടിസ്​ഥാനത്തിലാണ്​ വിജയിയെ പ്രഖ്യാപിക്കുക. താടിയും മീശയും നാച്ചുറൽ ആയിരിക്കണമെന്നും ജെല്ലോ മറ്റു ഉൽപ്പന്നങ്ങളോ ഉപ​േയാഗിച്ചവ ആയിരിക്ക​രുതെന്നും മത്സരാർഥികൾക്ക്​ നിർദേശം നൽകിയിരുന്നു.

പരിപാലനമാണ്​ താടിയുടെ വളർച്ചയുടെ താക്കോലെന്ന്​ ചാമ്പ്യൻഷിപ്പ്​ സംഘടിപ്പിക്കുന്ന ക്ലബിന്‍റെ പ്രസിഡന്‍റ്​ ക്രിസ്​ത്യൻ ഫീച്ച്​ പറഞ്ഞു.

താടി ഒളിമ്പിക്​സിൽ പ​ങ്കെടുക്കുന്നതിനായി നെതർലന്‍റ്​സ്​, ഇറ്റലി, സ്വിറ്റ്​സർലന്‍റ്​, ഓസ്​ട്രിയ, ഇസ്രായേൽ എന്നിവിടങ്ങളിൽ മത്സരാർഥികൾ എത്തിയിരുന്നു. താടി ഒളിമ്പിക്​സിൽ എത്തിയവരുടെ ചിത്രങ്ങൾ കാണാം. 

(ചിത്രങ്ങൾക്ക്​ കടപ്പാട്​: REUTERS Lukas Barth )











Tags:    
News Summary - German moustache and beard championships Viral Pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.