ഗ​സ്സ​യി​ലെ താ​ൽ​ക്കാ​ലി​ക തു​റ​മു​ഖം തു​റ​ന്നു

ഗ​സ്സ: മാ​നു​ഷി​ക സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നാ​യി അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ തീ​ര​ത്ത് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക തു​റ​മു​ഖം തു​റ​ന്നു. 32 കോ​ടി ഡോ​ള​ർ ചെ​ല​വി​ലാ​ണ് തു​റ​മു​ഖം നി​ർ​മി​ച്ച​ത്. ഇ​തു​വ​ഴി എ​ത്തി​ച്ച ആ​ദ്യ ലോ​ഡ് സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ സ​ഹാ​യ​വി​ത​ര​ണ​ത്തി​ന് ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ ഇ​സ്രാ​യേ​ലി​ന്റെ എ​ല്ലാ അ​ക്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി അ​മേ​രി​ക്ക അ​ൽ​പം ഭ​ക്ഷ​ണം ത​ന്ന് ക​ണ്ണി​ൽ​ പൊ​ടി​യി​ടു​ക​യാ​ണെ​ന്ന് ഫ​ല​സ്തീ​നി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ര അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ക​യാ​ണ് സ​ഹാ​യ വി​ത​ര​ണ​ത്തി​നു​ള്ള ചെ​ല​വ് കു​റ​ഞ്ഞ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ വ​ഴി. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ അ​മേ​രി​ക്ക അ​തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സ​ഹാ​യ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഗസ്സയിൽ 24 മണിക്കൂറിനിടെ 31 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,303 ആയി. 79,261 പേർക്ക് പരിക്കേറ്റു. ജബാലിയ, ബൈത് ഹാനൂൻ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കനത്ത ബോംബാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ജബാലിയ അഭയാർഥി ക്യാമ്പിലെ വീടിന് മേൽ ബോംബിട്ട് ആറുപേരെ കൊലപ്പെടുത്തി. 30 അഭയാർഥികളായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. വിവിധയിടങ്ങളിലായി നിരവധി വീടുകൾ തകർത്തു. ബൈത് ഹാനൂനിന്റെ പ്രവേശന കവാടത്തിൽ ഇസ്രായേൽ ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് അകത്തേക്ക് കടക്കാൻ കഴിയുന്നില്ല.

Tags:    
News Summary - Gaza Strip across temporary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.