അനിശ്ചിതത്വത്തിന്റെ ഭാരം ഭയപ്പെടുത്തുന്നു; സ്ഫോടനങ്ങളുടെ ശബ്ദം ഹൃദയങ്ങളെ വേട്ടയാടുന്നു

 ഗാസ സിറ്റി: സമാധാനപരമായ ഞങ്ങളുടെ ഗസ്സയിലെ പ്രഭാതങ്ങൾ ഇടിമുഴക്കമുള്ള സ്ഫോടനങ്ങളാലും തീപ്പിടിത്തങ്ങളാലും തകർന്നടിഞ്ഞിരിക്കുന്നു. 23 ലക്ഷത്തിലധികം ആളുകൾ അനിശ്ചിതത്വത്തിന്റെയും അമ്പരപ്പിന്റെയും മേഘാവണങ്ങളിൽ പൊതിഞ്ഞിരിക്കുകയാണ്. യുദ്ധവിമാനങ്ങൾ പറന്നുയർന്നത് കേട്ടപ്പോൾ ഞാനും കുടുംബവും അഭയം തേടി മങ്ങിയ വെളിച്ചമുള്ള ഒരുമുറിയിലെത്തി. ഞങ്ങളുടെ വീട്ടിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം അതെന്നായിരുന്നു പ്രതീക്ഷ. 

തൊട്ടടുത്തിരുന്ന് നല്ലപാതി ഭയന്ന് വിറക്കുകയാണ്. സുരക്ഷിതരാണെന്ന് അ​വൾക്ക് ഉറപ്പുനൽകി​ക്കൊണ്ടേയിരുന്നു.അവളുടെ ശബ്ദം വിറയാർന്നിരുന്നു. പ്രത്യാശ പകരുമ്പോഴും കുടുംബത്തിന്റെ മുഖത്തെ ഭയവും ഉൽക്കണ്ഠയും ദുർബലതയും അവഗണിക്കാൻ കഴിഞ്ഞില്ല. ഇസ്രായേലുമായി ഇക്കണ്ട യുദ്ധമത്രയും കണ്ട എന്റെ മാതാവ്, പുറത്തെ യുദ്ധ വിമാനങ്ങളുടെ കാതടിപ്പിക്കുന്ന​ ഗർജനത്തിൽ നിന്ന് രണ്ട് വയസുള്ള പേരക്കുട്ടിയെ സംരക്ഷിക്കാൻ ശ്രമം നടത്തി. അവർ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്നു. എന്റെ മാതാപിതാക്കളും ഭാര്യയും മകനും സഹോദരിയുമടങ്ങുന്ന കുടുംബമായിരുന്നു ആ മുറിയിൽ അഭയം തേടിയത്.

ചിരി നിറഞ്ഞ ഞങ്ങളുടെ സന്തോഷങ്ങൾ അടക്കിപ്പിടച്ച കണ്ണീരിനും നിശ്ശബ്ദ പ്രാർഥനക്കും വഴിമാറി. ഓ​രോ സ്ഫോടനവും ഞങ്ങൾക്ക് താഴെയുള്ള ഭൂമിയിലൂടെ പ്രകമ്പനം സൃഷ്ടിച്ച് കടന്നുപോയി. തെരുവുകളിലെ ആളുകളുടെ നിലവിളികളും ആകാശത്ത് നിന്നുള്ള യുദ്ധവിമാനങ്ങളുടെ ഇരമ്പലും ഞങ്ങളുടെ ആശങ്ക വർധിപ്പിച്ചു. ദിവസത്തിന്റെ ഓരോ മണിക്കൂറിലും ഞാൻ ബന്ധുക്കളെയും അൽക്കാരെയും വിളിച്ചകൊണ്ടേയിരുന്നു.

ഇസ്രായേലുമായുള്ള അഞ്ച് വിനാശകരമായ യുദ്ധങ്ങളെ അദ്ഭുതകരമായി അതിജീവിച്ച ഒരു പത്രപ്രവർത്തകനും എഴുത്തുകാരനും എന്ന നിലയിൽ, സുരക്ഷിതത്വത്തിനായുള്ള നമ്മുടെ ആഹ്വാനങ്ങളെ വർധിപ്പിക്കാൻ സഹായിക്കാൻ കഴിയുന്ന ഒരു ലോകത്തിലേക്കുള്ള ഒരു കണ്ണിയാണ് എന്റെ ശബ്ദം എന്ന് അറിയാം. ഇതെഴുതുമ്പോൾ പോലും കടുത്ത അനിശ്ചിതാവസ്ഥ തുടരുകയണ്...എന്നാൽ ഈ ചെറുത്ത് നിൽപ് മാനസികമായി ഞങ്ങളെ ശക്തിപ്പെടുത്തിയിരിക്കുന്നു എന്നത് പറയാതെ വല്ല. അനിശ്ചിതത്വത്തിന്റെ ഭാരം ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. സ്ഫോടനങ്ങളു​ടെ ശബ്ദം ഞങ്ങളുടെ ഹൃദയത്തെ വേട്ടയാടുന്നു. ആദ്യ മണിക്കൂറുകളിൽ സംഘർഷത്തിന് നേർസാക്ഷികളായവരുടെ കണ്ണുകളിൽ ഭയം നിലനിൽക്കുന്നുണ്ട്. ഏതു നിമിഷവും ഞങ്ങളെ വേട്ടയാടിപ്പിടിക്കാം.

കടപ്പാട്: അൽജസീറ

Tags:    
News Summary - Gaza journalist and father amid Israel bombing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.