വാഷിങ്ടൺ ഡി.സി: കാസിനോയിൽ നിന്ന് വൻ തുക നേടി മടങ്ങുന്നതിനിടെ യു.എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. ന്യൂജേഴ്സിയിലെ പ്ലെൻസ്ബ്രോയിലെ താമസക്കാരനും ഫാർമ കമ്പനി സി.ഇ.ഒയുമായ ശ്രീ രൻഗ അരവാപള്ളി(54) ആണ് വെടിയേറ്റ് മരിച്ചത്. കാസിനോയിൽ ചൂതുകളിച്ച് ഇയാൾ 10,000 ഡോളർ നേടിയിരുന്നു. ഇതുമായി പോകുേമ്പാഴായിരുന്നു അക്രമി വെടിയുതിർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജെകി റെഡ് ജോൺ എന്നയാളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അരവാപള്ളിയെ ഇയാൾ പിന്തുടർന്നതായി കണ്ടെത്തിയിട്ടുണ്ട്. പെൻസിൽവാനിയയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. വൈകാതെ ഇയാളെ ന്യൂജേഴ്സിയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
പെൻസിൽവാനിയയിലെ പാർക്സ് കാസിനോയിൽ നിന്ന് 10,000 ഡോളർ ഫാർമ കമ്പനി ഉടമ നേടിയിരുന്നു. ഇതുകണ്ട പ്രതി 80 കിലോ മീറ്റർ ദൂരം പിന്തുടരുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നുത്. ഭാര്യക്കും മകൾക്കുമൊപ്പം യു.എസിൽ താമസമാക്കിയ അരവാപള്ളി 2014 മുതൽ യു.എസിലെ അറുക്സ് കമ്പനി സി.ഇ.ഒയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.