വാഷിങ്ടൺ: ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് യു.എസ് പൗരൻമാർ കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിൽ നടത്തിയ ആക്രമണത്തിലാണ് ഇവർക്ക് ജീവൻ നഷ്ടമായതെന്ന് ലബനാൻ സർക്കാർ അറിയിച്ചു. ഹിസ്ബുല്ലയുടെ ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
ദക്ഷിണനഗരമായ ബിന്റ് ജബിലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതേസമയം, ആക്രമണത്തിൽ എത്ര സിവിലിയൻമാർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. സാധാരണക്കാർക്ക് ജീവൻ നഷ്ടമുണ്ടാകാതെയാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെട്ടു. ലബനാനിൽ നടന്ന ആക്രമണം പരിശോധിച്ച് വരികയാണെന്നും പ്രതിരോധസേന വ്യക്തമാക്കി.
യു.എസ് പൗരനായ പിതാവും മൂന്ന് കുട്ടികളുമാണ് ഇസ്രായേൽ ആക്രമണത്തിൽ മരിച്ചതെന്ന് ലബനാൻ സ്പീക്കർ നബിഹ് ബെറി പറഞ്ഞു. കുടുംബത്തിന്റെ മരണത്തിൽ സ്പീക്കർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ യു.എസ് പൗരത്വമുള്ള സ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും ലബനാൻ ഭരണകൂടം അറിയിച്ചു.
മോട്ടോർ സൈക്കിളിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ പ്രതിരോധസേന ആക്രമണം നടത്തിയതെന്ന് ലബനാനിലെ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ യു.എസ് പൗരൻമാർ സഞ്ചരിച്ച കാറും തകരുകയായിരുന്നു. സാധാരണക്കാരായ ജനങ്ങൾക്കെതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ലബനാൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ ആക്രമണത്തെ അപലപിക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സ സിറ്റി: പ്രത്യാശ പകർന്ന് കൂടുതൽ രാജ്യങ്ങൾ പിന്തുണയുമായി രംഗത്തുവരുമ്പോഴും ഗസ്സ തുരുത്തിൽ തുടരുന്നത് സമാനതകളില്ലാത്ത കുരുതി. ഗസ്സ സിറ്റിയിൽ മാത്രം ഞായറാഴ്ച 12 മണിക്കൂറിനിടെ 50 ഓളം പേരുടെ മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം 75 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.300ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ നാലു കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.