മുൻ പ്രധാനമന്ത്രി രാജ പർവേസ് അശ്റഫ് പുതിയ പാക് സ്പീക്കർ

ഇസ്‍ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി രാജ പർവേസ് അശ്റഫിനെ ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി നിയമിച്ചു. എതിരില്ലാതെയാണ് 71 കാരനായ അശ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ സ്പീക്കറായി നിയമിച്ച പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിനും മറ്റു പാർട്ടി നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം സ്പീക്കർ സ്ഥാനത്തുനിന്ന് ആസാദ് ഖൈസർ ഈ മാസം ഒമ്പതിന് രാജിവെച്ചിരുന്നു.

2012 ജൂൺ 22 മുതൽ 2013 മാർച്ച് വരെയാണ് അശ്റഫ് പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നത്. അതിനിടെ, ഇംറാൻ അനുകൂലമായ സമീപനമെടുത്തതിന്റെ പേരിൽ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സുരി രാജിവെച്ചു. ഖൈസറിന്റെ രാജിക്കു പിന്നാലെ ആക്ടിങ് സ്പീക്കറായി പ്രവർത്തിച്ചുവരുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Former prime minister Raja Pervaiz Ashraf appointed Pakistan National Assembly’s new Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.