60 വർഷത്തിനിടെ ആദ്യമായി യു.എന്നിൽ പ്രസംഗിച്ച് സിറിയൻ പ്രസിഡന്റ്

ജ​നീ​വ: 60 വർഷത്തിനിടെ, ഇതാദ്യമായി സിറിയൻ പ്രസിഡന്റ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. 10 ലക്ഷം​ ജനങ്ങളെ കൊല്ലുകയും ലക്ഷക്കണക്കിനാളുകളെ പീഡിപ്പിക്കുകയും ചെയ്ത ആറ് പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യത്തിന് ശേഷം സിറിയ അന്താരാഷ്ട്ര സമൂഹത്തിലേക്ക് മടങ്ങിവരികയാണെന്ന് പ്രസിഡന്റ് അഹമദ് അശ്ശറഅ് പറഞ്ഞു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ സിറിയ അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക നേതാക്കളുടെ വാർഷിക സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

1967ൽ അറബ്-ഇസ്രായേൽ യുദ്ധത്തിന് തൊട്ടുപിന്നാലെ, നൂറുദ്ദീൻ അത്താസി നടത്തിയ പ്രസംഗത്തിനുശേഷം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ആദ്യത്തെ സിറിയൻ രാഷ്ട്രത്തലവനായി അഹമദ് അശ്ശർഅ് മാറി. 

സ്വന്തം ജനങ്ങളുടെ മേൽ ബോംബിടുന്നതിന് പകരം പാകിസ്താൻ സാമ്പത്തിക രംഗം മെച്ചപ്പെടുത്തട്ടെ; യു.എന്നിൽ ഇന്ത്യ

സ്വ​ന്തം ജ​ന​ങ്ങ​ളു​ടെ മേ​ൽ ബോം​ബി​ടു​ന്ന​തി​നും ഭീ​ക​ര​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​തി​നും പ​ക​രം പാ​കി​സ്താ​ൻ സാ​മ്പ​ത്തി​ക രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ട്ടെ​യെ​ന്ന് ഇ​ന്ത്യ.

യു.​എ​ൻ മ​നു​ഷ്യ​വ​കാ​ശ കൗ​ൺ​സി​ലി​ൽ സം​സാ​രി​ക്ക​വെ ഇ​ന്ത്യ​യു​ടെ സ്ഥി​രം ദൗ​ത്യ കൗ​ൺ​സി​ല​ർ ക്ഷി​തി​ജ് ത്യാ​ഗി​യാ​ണ് പാ​കി​സ്താ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. യു.​എ​ൻ വേ​ദി​യി​ൽ ഇ​ന്ത്യ​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും പ്ര​കോ​പ​ന​പ​ര​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പാ​ക് ന​ട​പ​ടി​യെ​യും ഇ​ന്ത്യ​ൻ പ്ര​തി​നി​ധി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ഈ ​സ​മ​യം​കൊ​ണ്ട് സ്വ​ന്തം മ​നു​ഷ്യാ​വ​കാ​ശ റെ​ക്കോ​ഡ് മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് പാ​കി​സ്താ​ൻ ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ (യു.​എ​ൻ.​എ​ച്ച്.​ആ​ർ.​സി) 60ാമ​ത് റെ​ഗു​ല​ർ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത്യാ​ഗി.


Tags:    
News Summary - For the first time in nearly six decades, a Syrian president steps up to speak at the UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.