കറാച്ചി: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെള്ളപ്പൊക്കത്തിൽ തകർന്ന ബലൂചിസ്താൻ പ്രവിശ്യ സന്ദർശിച്ചു. രാജ്യത്തുടനീളം മൺസൂൺ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 320 ആയി. ബലൂചിസ്താൻ പ്രവിശ്യയിൽ ഇതുവരെ 127 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 13,000 വീടുകൾ പൂർണമായും തകർന്നു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ 60ഉം പഞ്ചാബിൽ 50 മരണങ്ങളുമുണ്ട്. അതിനിടെ, ബലൂചിസ്താൻ പ്രവിശ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിനു പുറത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ പൊലീസുകാരനുൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.ക്വറ്റയിലെ എയർപോർട്ട് റോഡിലെ ടർബറ്റ് സ്റ്റേഡിയത്തിനു പുറത്ത് ശനിയാഴ്ച ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.