അങ്കാറ: ആകാശമധ്യേ തുർക്കിയിൽ സൈനിക ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂട്ടിയിടിയിൽ ഹെലികോപ്ടറുകളിലൊന്ന് തകരുകയും മറ്റൊന്ന് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇസ്പർതയിൽ നടന്ന പരിശീലനത്തിനിടെയായിരുന്നു അപകടമെന്ന് ഗവർണർ അബ്ദുല്ല ഇറിൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഏവിയേഷൻ സ്കൂളിന്റെ ചുമതലയുള്ള ബ്രിഗേഡിയർ ജനറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.