250 കിലോ തൂക്കം പത്തര അടി നീളം; വലയിൽ കുടുങ്ങിയ കടൽക്കൂരിയെ കണ്ട് ഞെട്ടി സോഷ്യൽമീഡിയ

കനേഡിയൻ മീൻപിടുത്തക്കാരനായ ബിസണിന്‍റെ വലയിൽ കുടുങ്ങിയ മീൻ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ. 'ജീവിക്കുന്ന ദിനോസർ' എന്നറിയപ്പെടുന്ന 100 വയസ് പ്രായമായ കടൽക്കൂരിയാണ് ബിസണിന്‍റെ വലയിൽ കുടുങ്ങിയത്. മീൻപിടിത്തത്തിൽ ബിസണിന്‍റെ പങ്കാളി സംഭവം കാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.

ജീവിതത്തിൽ താൻ കണ്ടതിൽ വെച്ചേറ്റവും വലിയ കടൽക്കൂരി തന്‍റെ വലയിൽ കുടുങ്ങിയതിന്‍റെ ആഹ്ളാദത്തിലാണ് ബിസൺ. ബിസൺ സ്വയം വിശേഷിപ്പിക്കുന്നത് 'കടൽക്കൂരിയുടെ ഗൈഡ്' എന്നാണ്. ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് ഭീമാകാരനായ കടൽക്കൂരിയെ പിടിച്ചത്. 



Tags:    
News Summary - Fisherman catches colossal 10.5-feet long 'Living Dinosaur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.