ന്യൂഡൽഹി: പാകിസ്താനുള്ള ധനസഹായം കുറക്കണമെന്ന ആവശ്യം എ.ഡി.ബിക്ക് മുന്നിൽ ഉന്നയിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എ.ഡി.ബി പ്രസിഡന്റ് മസാറ്റോ കാണ്ടയെ കണ്ടതിന് പുറമേ ഇറ്റാലിയൻ ധനമന്ത്രി ജിൻകാർലോ ജിയോഗെറ്റിയുമായി നിർമല കൂടിക്കാഴ്ച നടത്തി. ഇതേ ആവശ്യം ഇവരോടും ധനമന്ത്രി ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിന് പുറമേ ഐ.എം.എഫ് മുമ്പാകെയും പാകിസ്താനുള്ള ധനസഹായം വെട്ടിചുരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് വിവരം. 2024 ജൂലൈയിൽ ധനസഹായം സംബന്ധിച്ച് പാകിസ്താനും ഐ.എം.എഫും കരാറിൽ ഉപ്പിട്ടിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനോട് പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ആവശ്യം ഉന്നയിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.
ഫിനാഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും പാകിസ്താനെ ഉൾപ്പെടുത്താൻ യുറോപ്യൻ രാജ്യങ്ങൾക്കുമേലും ഇന്ത്യ സമ്മർദം ചെലുത്തും.
നേരത്തെ ചെനാബ് നദിയിലെ ബഗ്ളിഹാർ അണക്കെട്ടിെന്റ ഷട്ടർ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തിലാണ് നടപടി. ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും സമാന നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.
പാകിസ്താനിലേക്കുള്ള നീരൊഴുക്കിെന്റ നിയന്ത്രണം ഇന്ത്യക്ക് നൽകുന്നതാണ് ജമ്മുവിലെ ബഗ്ളിഹാർ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടും.
ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിെന്റ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്ളിഹാർ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി തർക്കം നിലവിലുണ്ട്. അതേസമയം, ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയിൽ പലയിടങ്ങളിലും പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.