അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് സ്ഫോടനം: 20 മരണം

കാബൂൾ: അഫ്ഗാനിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ സ്ഫോടനത്തിൽ ചുരുങ്ങിയത് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചാവേർ ആക്രമണമാണെന്നാണ് സൂചന. വിദേശകാര്യ മന്ത്രാലയത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ചൈനീസ് സംഘം വിദേശകാര്യ മന്ത്രാലയത്തിൽ ചർച്ചക്കെത്തുമെന്ന് അറിയിച്ചിരുന്നു. സ്ഫോടന സമയത്ത് ഇവർ മന്ത്രാലയത്തിലുണ്ടോയെന്ന് വ്യക്തമല്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പ്രാദേശിക സമയം നാല് മണിക്കാണ് സ്ഫോടനമുണ്ടായത്.

സുരക്ഷസേന സംഭവസ്ഥലത്ത് എത്തിയതായി പൊലീസ് വക്താവ് ഖാലിദ് സാദ്റാൻ പറഞ്ഞു.അതേസമയം, വിദേശകാര്യമന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ ഇതുവരെ സ്ഫോടനത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Explosion outside Afghan foreign ministry in Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.