സ്​ത്രീകളുടെയും കറുത്തവർഗക്കാരുടെയും വോട്ട്​ ബൈഡനെന്ന്​ സർവേ

വാഷിങ്​ടൺ: അഭിപ്രായ സർവേകൾ ഡെമോക്രാറ്റിക്​ സ്ഥാനാർഥി ജോ ബൈഡനൊപ്പമാണ്​. 118 സ്​റ്റേറ്റുകളിൽ ബൈഡൻ മുന്നേറി കൊണ്ടിരിക്കുകയാണ്​. സ്ത്രീകളായ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും സ്വാധീനമുള്ളത്​ ബൈഡനാണെന്നാണ്​ എക്​സിറ്റ്​ പോളുകൾ പ്രവചിക്കുന്നത്​.

സ്​ത്രീ വോട്ടർമാരുടെ കാര്യത്തിൽ ​ബൈഡൻ മുന്നിട്ടു നിൽക്കു​േമ്പാൾ പുരുഷ വോട്ടർമാരുടെ കാര്യത്തിൽ ഡെമോക്രാറ്റിൻെറ ലീഡ് വളരെ കുറവാണ്.

അമേരിക്കൻ വംശജരല്ലാത്ത വോട്ടർമാർക്കിടയിൽ ബൈഡന്​ വ്യക്തമായ ലീഡ്​ ഉണ്ട്​. അദ്ദേഹത്തിൻെറ ഏറ്റവും വലിയ മാർജിൻ കറുത്ത വർഗക്കരായ അമേരിക്കക്കാരുടേതാണ്. അതായാത്​ 87ശതമാനം കറുത്ത വർഗക്കാരും ബൈഡനെ പിന്തുണക്കു​േമ്പാൾ വെറും 11ശതമാനമാണ്​ ട്രംപി​നുള്ളത്​. അതുപോലെ 18 മുതൽ 29 വയസുവരെയുള്ള വ്യക്തികളിലും സ്വാധീനമുള്ളത്​ ബൈഡനു തന്നെ.

അതേസമയം, ​അമേരിക്കൻ വംശജർ, 65വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന്​ വ്യക്തമായ സ്വാധീനമുണ്ടെന്നും നാഷനൽ എക്​സിറ്റ്​ പോൾ പ്രവചിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.