ക്രിസ്​മസ്​ കാർഡിലെ ഇത്തിരിക്കുഞ്ഞൻ 

ലണ്ടൻ:  ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്​മസ്​ കാർഡിന്​ എത്ര വലുപ്പമുണ്ടെന്ന് ഉൗഹിക്കാനാകുമോ?  15 മൈക്രോമീറ്റർ. ഒരു പോസ്​റ്റൽ സ്​റ്റാമ്പിൽ 20 കോടി ഇത്തിരിക്കുഞ്ഞൻ കാർഡ്​ നിരത്തിവെക്കാമത്രേ. 15 -20 മൈക്രോമീറ്റർ വലുപ്പമുള്ള കാർഡിൽ ക്രിസ്​മസ്​ സന്ദേശം വായിക്കണമെങ്കിൽ ഭീമൻ മൈക്രോസ്​കോപ്​ തന്നെ വേണ്ടിവരും.

ലണ്ടനിലെ നാഷനൽ ഫിസിക്കൽ ലൈബ്രറിയിലെ ശാസ്​ത്രജ്ഞരാണ്​ കാർഡ്​ നിർമിച്ചത്​. പ്ലാറ്റിനത്തിൽ പൊതിഞ്ഞ സിലിക്കൺ നൈ​െട്രെഡ്​ ഉപയോഗിച്ചാണ്​ കാർഡ്​ നിർമിച്ചിരിക്കുന്നത്​. ആഘോഷങ്ങളെ രസകരമാക്കാനാണ്​ ഇത്തരത്തിലുള്ള കുഞ്ഞൻ ക്രിസ്​മസ്​ കാർഡ്​ നിർമിച്ചതെന്ന്​ ഗവേഷകനായ ഡേവിഡ്​ കേക്​സ്​ പറഞ്ഞു. മുൻ റെക്കോഡിലെ ചെറിയ കാർഡിനെക്കാൾ 10 മടങ്ങ്​ ചെറുതാണ്​ എൻ.പി.എല്ലി​​െൻറ ഇത്തിരിക്കുഞ്ഞൻ കാർഡ്. 
Tags:    
News Summary - World's smallest Christmas card developed -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.