സുരക്ഷാ വസ്​ത്രങ്ങളില്ലാതെയും കോവിഡ്​ രോഗികളെ പരിചരിക്കാമെന്ന്​ ബ്രിട്ടൻ

ലണ്ടൻ: ​കോവിഡ്​ ബാധിതരെ ചികിത്സിക്കാൻ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ്​ ബ്രിട്ടൻ. സർജിക്കൽ ഗൗൺ​ മാ ത്രമണിഞ്ഞ്​ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ്​ ഡോക്​ടർമാർക്കുള്ളതെന്ന്​ 'ദ ഗാർഡിയൻ' റിപ്പോർട്ട്​ ചെയ്യുന് നു. മുഴുനീള സംരക്ഷണ വസ്ത്രങ്ങൾ ഇല്ലാതെ വൈറസ്​ ബാധിതരെ ചികിത്സിക്കാൻ ബ്രിട്ടീഷ് ആരോഗ്യപ്രവർത്തകർക്ക്​ നിർദ് ദേശം നൽകിയതായാണ്​ റിപ്പോർട്ട്​.

ഇംഗ്ലണ്ടിലെ ആശുപത്രികളിൽ മണിക്കൂറുകൾക്കുള്ളിൽ മെഡിക്കൽ സപ്ലൈ തീർന്നുപ ോകുന്നു എന്നതിനാൽ, രാജ്യത്തെ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വെള്ളം കടക്കാത്ത തരത്തിലുള്ള മുഴുനീള സർജിക്കൽ ഗൗണുകൾ ധരിച്ചും കോവിഡ്​ രോഗികളെ പരിചരിക്കാമെന്നതാണ്​​ പുതിയ നിർദേശം.

സുരക്ഷാ വസ്ത്രങ്ങൾ തീർന്നുപോകുമ്പോൾ പ്ലാസ്റ്റിക് ഏപ്രൺ ഉപയോഗിക്കുകയോ, മുഴുനീള പ്ലാസ്​റ്റിക്​ കോട്ടുകൾ ധരിക്കുകയോ മറ്റ് ആശുപത്രികളിൽ നിന്ന് സുരക്ഷാകവചങ്ങൾ കടം വാങ്ങുകയോ ചെയ്യാമെന്നും പുതിയ നിർദേശത്തിലുണ്ട്​. ഒറ്റ ഉപയോഗത്തിനുള്ള സുരക്ഷാ വസ്ത്രങ്ങൾ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കണമെന്നും ഡോക്​ടർമാർക്കും നഴ്​സുമാർക്ക​ും നിർദേശം നൽകിയിട്ടുണ്ട്​. എന്നാൽ ഈ വാർത്തയോട്​ ആരോഗ്യ സാമൂഹ്യ സുരക്ഷ വകുപ്പ്​ അധികൃതർ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടനിൽ പി.പി.പി കിറ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സുരക്ഷാ ഉപകരണങ്ങൾക്ക്​ ദൗർലഭ്യമുണ്ടെന്നും വെള്ളിയാഴ്​ച 55,000 ഗൗണുകൾ കൂടി എത്തിച്ചുവെന്നും ആരോഗ്യമന്ത്രി മാറ്റ്​ ഹാൻകോക്ക്​ അറിയിച്ചിരുന്നു. ഈ വാരാന്ത്യത്തോടെ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിൽ 108,692 പേർക്കാണ്​ കോവഡ്​​ സ്ഥിരീകരിച്ചിട്ടുള്ളത്​. നിലവിൽ 93,772 പേർ ചികിത്സയിലുണ്ട്​. കോവിഡ്​ ബാധയെ തുടർന്ന്​ 14,576 മരണങ്ങളും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - UK Doctors Told To Wear Aprons As Surgical Gowns Run Out- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.