ട്രംപി​െൻറ നിലപാട്​ യു.എസ്​-ക്യൂബ ബന്ധത്തിന്​ തിരിച്ചടി -റാഉൾ കാസ്​ട്രോ

ഹവാന: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ കടുത്ത നിലപാട്​ യു.എസ്​^ക്യൂബ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബറാക്​ ഒബാമയുടെ ശ്രമങ്ങൾക്ക്​ തിരിച്ചടിയാണെന്ന്​ ക്യൂബൻ പ്രസിഡൻറ്​ റാഉൾ കാസ്​ട്രോ. വാഷിങ്​ടണിൽ ക്യൂബൻ എംബസി തുറന്നതി​​​െൻറ രണ്ടാംവാർഷികത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യൂബ​ക്കനുകൂലമായ ഒബാമയുടെ നിലപാട്​ പുനഃപരിശോധിക്കുമെന്നും കടുത്ത ഉപരോധങ്ങൾ ചുമത്തുമെന്നും ട്രംപ്​ പ്രഖ്യാപിച്ചിരുന്നു. ശീതകാലയുദ്ധത്തോടെ വഷളായ ക്യൂബ^യു.എസ്​ ബന്ധം ​മെച്ചപ്പെടുത്താൻ ഒബാമയാണ്​ നടപടിയെടുത്തത്​. രാജ്യത്ത്​ മനുഷ്യാവകാശലംഘനം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ കെട്ടുകഥകളാണെന്നും റാഉൾ പറഞ്ഞു. 

Tags:    
News Summary - uba's Raul Castro dismisses harsher US tone under Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.