കോവിഡ്​ രാഷ്​ട്രീയവത്​കരിക്കരുത്​; ട്രംപിനോട്​ ലോകാരോഗ്യ സംഘടന

ജനീവ: ചൈന കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നുവെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ വിമർശനത്തിന്​ മറു പടിയുമായി ലോകാരോഗ്യ സംഘടന. കോവിഡിനെ രാഷ​​്ട്രീയവത്​കരിക്കുന്നത്​ നിർത്തണമെന്ന്​ ലോകാരോഗ്യ സംഘടന ഡയറക് ​ടർ ജനറൽ ടെഡ്രോസ്​ അദാനോം ഗെബ്രിയേയൂസ്​ ആവശ്യപ്പെട്ടു.

അത്​ മൃതദേഹങ്ങൾ വഹിക്കുന്ന ബാഗുകളുടെ എണ്ണം കൂട്ടാനേ സാധിക്കൂ. ജനങ്ങളെ രക്ഷിക്കുന്നതിനാകണം രാഷ്​ട്രീയ പാർട്ടികളുടെ ആദ്യപരിഗണന. വൈറസിനെ രാഷ്​ട്രീയവത്​കരിക്കരുത്​. ഇനിയും മൃതദേഹങ്ങൾ വഹിക്കുന്ന ബാഗുകൾ വേണ്ടെങ്കിൽ രാഷ്​ട്രീയം ഒഴിവാക്കണം -ടെഡ്രോസ്​ വ്യക്തമാക്കി.

അതേസമയം, ചൈനയുമായി ചേർന്ന്​ ലോകാരോഗ്യ സംഘടനയാണ്​ കോവിഡിനെ രാഷ്​ട്രീയവത്​കരിക്കുന്നതെന്ന്​​ വൈറ്റ്​ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ്​ ആരോപിച്ചു. കഴിഞ്ഞവർഷം 45 കോടി ഡോളറാണ്​ അവർക്ക്​ നൽകിയത്​.

അതിനു മുമ്പും നൽകി ലക്ഷക്കണക്കിന്​ ഡോളറുകൾ. ചൈന നൽകുന്നത്​ 4.2 കോടി ഡോളറും. എന്നിട്ടും ചൈനക്ക്​ അനുകൂലമായാണ്​ കാര്യങ്ങൾ. അത്​ ശരിയല്ല. കുറച്ചുകൂടി നന്നായി യു.എസിനോട്​ പെരുമാറുകയാണ്​ വേണ്ടത്​. ട്രംപ്​ ഫണ്ട്​ മരവിപ്പിക്കുമെന്ന ഭീഷണിയിൽ ഉറച്ചുനിൽക്കുന്നതിനെ തുടർന്ന്​ മറ്റു രാജ്യങ്ങൾ സഹായിക്കണമെന്ന അഭ്യർഥനയുമായി യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​ട്ടെറസും രംഗത്തുവന്നു.

Tags:    
News Summary - Trump continues to attack WHO's coronavirus response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.