പുടിനെ ഹസ്​തദാനം ചെയ്​ത ഡോക്​ടർക്ക്​ കോവിഡ്​

മോസ്​കോ: റഷ്യൻ പ്രസിഡൻറ്​ വ്ളാദിമിർ പുടിനെ​ മോസ്​കോയിലെ കൊറോണ വൈറസ്​ ഹോസ്​പിറ്റൽ ചുറ്റിക്കാണിച്ച ഡേ ാക്​ടർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. മോസ്​കോയിലെ കോമുനാർക്ക ആശുപത്രിയാണ്​ പുടിൻ കഴിഞ്ഞ ചൊവ്വാഴ്​ച സന്ദ ർശിച്ചത്​. അവിടുത്തെ ഡോക്​ടറായ ഡെനിസ്​ പ്രോട്​സെ​േങ്കാവാണ്​ ഇന്ന്​ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ​െ എസൊലേഷനിൽ കഴിയുന്നത്​.

പുടിനും പ്രോട്​സെ​േങ്കാവും ഒരുമിച്ചുള്ള ദൃശ്യങ്ങൾ അവിടുത്തെ ഒരു ടിവി ചാനൽ പുറത്തുവിട്ടിരുന്നു. ഇരുവരും ഹസ്​തദാനം ചെയ്യുന്നതടക്കം ദൃശ്യത്തിലുണ്ട്​. സുരക്ഷാ മുൻകരുതലി​​െൻറ ഭാഗമായുള്ള ഒന്നും തന്നെ രണ്ടുപേരും ധരിച്ചിരുന്നില്ല. ഇത്​ വലിയ ഭീതിയാണ്​ രാജ്യത്ത്​ ഉണ്ടാക്കിയിരിക്കുന്നത്​. എന്നാൽ പുടിൻ നിരന്തരം കോവിഡ്​ പരിശോധനക്ക്​ വിധേയമാകുന്നുണ്ടെന്നും നിലവിൽ എല്ലാം ശരിയായ രീതിയിലാണ്​ പോകുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്​.

അതേസമയം പ്രോട്​സെ​േങ്കാവ്​ ത​​െൻറ രോഗ വിവരവുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ‘അതെ, എനിക്ക്​ കോവിഡ്​ 19 പോസിറ്റീവാണ്​. എന്നാൽ ഞാനിപ്പോൾ സുഖമായിരിക്കുന്നു. എ​​െൻറ ഒാഫീസിൽ ​െഎസൊലേഷനിൽ കഴിയുകയാണിപ്പോൾ. ഇൗ മാസം ഞാൻ വികസിപ്പിച്ചെടുത്ത എ​​െൻറ പ്രതിരോധ ശക്​തി അതി​​െൻറ ജോലി ചെയ്യുന്നുണ്ട്​. - ഫേസ്​ബുക്ക്​ വാളിൽ അദ്ദേഹം കുറിച്ചു.

റഷ്യയിൽ ഇതുവരെ 17 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. പുതുതായി എട്ടുപേരാണ്​ മരിച്ചത്​. നിലവിൽ 2,337 പേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. അതിൽ 501 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടതാണ്​.

റഷ്യയും നിലവിൽ ലോക്​ഡൗണിൽ കഴിയുകയാണ്​​​. അടച്ചുപൂട്ടൽ​ ലംഘിക്കുന്നവർക്ക്​ കഠിന ശിക്ഷ നൽകുമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്​. കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ റഷ്യയിൽ സർക്കാരിന്​ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമവുമായി​.

Tags:    
News Summary - Top Russian Doctor Diagnosed With Coronavirus Met Putin Last Week-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.