വെല്ലിങ്ടൺ: ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുകളിൽ ഭീകരാക്രമണം നട ത്തിയ പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. ക്രൈസ്റ്റ് ചർച്ച് ഹൈകോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ബ്രൻറൺ ഹ ാരിസൺ ടാറന്റ് തീവ്രവാദകുറ്റവും കൊലപാതക കുറ്റവും നിഷേധിച്ചത്.
കേസിൽ വിചാരണ അടുത്ത വർഷം മെയ് നാലിന് തുടങ്ങും. വിചാരണവേളകയിൽ തെൻറ വംശീയനിലപാടുകൾ വെച്ച് വാദിക്കാനാണ് പ്രതിയുടെ നീക്കമെന്നാണ് നിഗമനം. ഇതാദ്യമായാണ് ന്യൂസിലൻഡിൽ ഒരു കേസിൽ തീവ്രവാദക്കുറ്റം ചുമത്തുന്നത്.
നേരത്തെ അറസ്റ്റ് ചെയ്ത ഉടൻ പ്രതിയെ മാനസികാരോഗ്യ പരിശോധനക്ക് വിധേയനാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആക്രമണത്തിൽ െകാല്ലപ്പെട്ടവരുടെ ഇരകളുടെ ആവശ്യം. ടാറൻറിനെതിരെ 89 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
രാജ്യംകണ്ട ഏറ്റവും വലിയ ആക്രമണത്തിനാണ് മാർച്ച് 15ന് ന്യൂസിലൻഡ് സാക്ഷിയായത്. 50 പേരെയാണ് തോക്കുമായി മസ്ജിദുകളിലെത്തിയ ടാറൻറ് വെടിവെച്ചു െകാന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.