സ്റ്റീവ് ജോബ്സിന്‍റെ ജോലി അപേക്ഷ ലേലത്തിന്

കാനഡ: ലോക പ്രശസ്ത കമ്പനിയായ ആപ്പിളിന്‍റെ സി.ഇ.ഒയും ചെയർമാനുമായിരുന്ന സ്റ്റീവ് ജോബ്സിന്‍റെ 1973ലെ ജോലി അപേക്ഷ ലേലത്തിന്. സ്വന്തമായി കമ്പനി ആരംഭിക്കുന്നതിന് മൂന്ന് വർഷം മുൻപാണ് സ്റ്റീവ് ജോലിക്കായി മറ്റൊരു കമ്പനിയിൽ അപേക്ഷിച്ചത്.

സ്സറ്റീവിന്‍റെ കൈപ്പടയിൽ പേരും, മേൽവിലാസവും എഴുതിയിട്ടുള്ള അപേക്ഷയിൽ പ്രത്യേക കഴിവുകളുടെ കോളത്തിൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കിൽ ഡിസൈനർ എഞ്ചിനിയർ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 50000 ഡോളർ വിലയിട്ടിരിക്കുന്ന ഒരു പേജ് അപേക്ഷ ലേലത്തിന് വെക്കുന്നത് ബോസ്റ്റണിലെ ആർ.ആർ ഒാക്ഷൻ ഹൗസാണ്. ഇതോടൊപ്പം സ്റ്റീവ് ഒപ്പിട്ട 2001ലെ മാക് ഒാപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ മാനുവൽ, 2008ൽ ഐ.ഫോൺ വിൽപ്പന വർധിച്ചതുമായി ബന്ധപ്പെട്ട് പുറത്തു വന്ന പത്രവാർത്ത കട്ടിംഗ് തുടങ്ങിയവയും ലേലത്തിന് വെക്കുന്നുണ്ട്. മാർച്ച് 8 മുതൽ 15 വരെയാണ് ലേലം നടക്കുക.
 

Tags:    
News Summary - Steve Jobs: Apple founder's 1973 job application going on sale- World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.