ലണ്ടൻ: െഎൻസ്ൈറ്റെൻറ പിൻഗാമിയായി ലോകം വാഴ്ത്തിയ മഹാനായ ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിെൻറ വേർപാടിൽ അനുശോചിച്ച് ലോകം. ശാസ്ത്രത്തെ ജനകീയമാക്കിയും പ്രപഞ്ചത്തിെൻറ അതിരുകളെ അടുത്തെത്തിച്ചും ചക്രക്കസേരയിലിരുന്ന് സാധാരണക്കാരനോടും പണ്ഡിതനോടും ഒരുപോലെ സംവദിച്ച ഹോക്കിങ്ങിെൻറ നഷ്ടം നികത്താനാവാത്തതാണെന്ന് രാഷ്ട്രീയ, സാമൂഹിക, അക്കാദമിക മേഖലകളിലെ പ്രമുഖർ അഭിപ്രായപ്പെട്ടു.
ബുധനാഴ്ച രാവിലെയാണ് കാംബ്രിജ് വാഴ്സിറ്റിക്കു സമീപത്തെ വസതിയിൽ ഹോക്കിങ് അന്തരിച്ചത്. വിവരം പുറത്തുവന്നതുമുതൽ നിരവധി പേർ കാംബ്രിജിലെ ഗോൺവിൽ ആൻഡ് കയസ് കോളജിനു മുന്നിൽ വരിനിന്ന് അനുശോചന പുസ്തകത്തിൽ തങ്ങളുടെ വേദനയും ആദരവും പങ്കുവെച്ചു. ഇപ്പോഴും ആളുകൾ ഒഴുകിയെത്തുന്നതായി കോളജ് അധികൃതർ പറയുന്നു.
സമൂഹ മാധ്യമങ്ങളിൽ മരണവാർത്തയെത്തിയ നിമിഷം അനുശോചനക്കുറിപ്പുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്തത്ര ഗഹനമായ വിഷയങ്ങൾ സംസാരിച്ച ശാസ്ത്രജ്ഞനായിരിക്കെ സിനിമയിൽ അഭിനയിക്കുകയും പ്രത്യേക സംവിധാനത്തിെൻറ സഹായത്തോടെ പാട്ടുപാടുകയും ലോകം ചുറ്റുകയും ചെയ്ത ഒരാളെ സങ്കൽപിക്കാനാവില്ലെന്ന് ട്വീറ്റുകൾ അനുസ്മരിച്ചു.
പ്രതിഭശാലിയും അസാധാരണമായ മനസ്സിനുടമയുമായിരുന്നു ഹോക്കിങ്ങെന്ന് എലിസബത്ത് രാജ്ഞി ട്വിറ്ററിൽ കുറിച്ചു. അവരുടെ കുടുംബത്തിന് അനുശോചന സന്ദേശവും രാജ്ഞി അയച്ചു.
ഇനി നക്ഷത്രങ്ങളിൽ ചെന്ന് ആസ്വദിക്കൂവെന്നായിരുന്നു മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ പ്രതികരണം. ഭാരരഹിത അവസ്ഥയായ സീറോ ഗ്രാവിറ്റിയിൽ സഞ്ചരിച്ച ഹോക്കിങ്ങിെൻറ വിഡിയോ പുറത്തുവിട്ടായിരുന്നു നാസ അനുശോചനത്തിൽ പങ്കുചേർന്നത്. ചൈനയിൽ സമൂഹ മാധ്യമമായ വെൽബോയിൽ ‘മഹാനായ നക്ഷത്രം’ എന്ന ഹാഷ്ടാഗിൽ 50 കോടി പേരാണ് വേർപാടിെൻറ വേദന പങ്കിട്ടത്. കണ്ടുമുട്ടിയ ഏറ്റവും തമാശക്കാരനായിരുന്നു ഹോക്കിെങ്ങന്ന് അദ്ദേഹത്തെ അഭ്രപാളിയിൽ ആവിഷ്കരിച്ച എഡ്ഡി റെഡ്മെയിൻ പറഞ്ഞു. എഡ്ഡിക്ക് ഇൗ സിനിമക്ക് ഒാസ്കർ ലഭിച്ചിരുന്നു.
ഇതിഹാസങ്ങൾക്കൊപ്പം അന്ത്യവിശ്രമം
ലണ്ടൻ: സ്റ്റീഫൻ ഹോക്കിങ്ങിന് അന്ത്യവിശ്രമമൊരുക്കുന്നത് ബ്രിട്ടനിലെ അസൻഷ്യൻ ശ്മശാനത്തിലായിരിക്കുമെന്ന് സൂചന. കാംബ്രിജിൽ സ്ഥിതിചെയ്യുന്ന ഇൗ സെമിത്തേരിയിൽ നിരവധി പ്രമുഖ ശാസ്ത്രജ്ഞന്മാരെ അടക്കംചെയ്തിട്ടുണ്ട്. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അസൻഷ്യൻ ശ്മശാനത്തിലായിരിക്കും സംസ്കാരമെന്ന് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1857ൽ സ്ഥാപിതമായ സെമിത്തേരിയിൽ 2500ഒാളംപേരെ സംസ്കരിച്ചിട്ടുണ്ട്.
സർവകലാശാല തലവന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതന്മാർ തുടങ്ങിയവർ ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളുന്നത്. 20ാം നൂറ്റാണ്ടിലെ പ്രമുഖ തത്ത്വചിന്തകനായ ലുഡ്വിഗ് വിറ്റിങ്സ്റ്റൺ, റോക് ഗായിക പാറ്റി സ്മിത്ത്, ചാൾസ് ഡാർവിെൻറ കുടുംബാംഗങ്ങൾ, മൂന്ന് നൊബേൽ സമ്മാന ജേതാക്കൾ തുടങ്ങിയവരെ ഇവിടെ സംസ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.