ലുബ്ലിയാന: പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് സ്ലൊവീനിയൻ പ്രധാനമന്ത്ര ി മർജാൻ സാരെക് രാജി പ്രഖ്യാപിച്ചു. തെൻറ ന്യുനപക്ഷ സർക്കാറിൽനിന്ന് ധനമന്ത്രി രാജി വെച്ചതിന് പിറകെയാണ് മർജാെൻറ പ്രഖ്യാപനം. ഈ അംഗങ്ങളും സഖ്യവുമായി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ തനിക്കാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിക്കുന്നുണ്ടോ, താൻ തുടരണോ എന്നു തീരുമാനിക്കാൻ വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചംഗ സഖ്യകക്ഷി സർക്കാറിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ധനമന്ത്രി ആന്ദ്രേ ബെർതോൻസെൽജ് രാജി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.