അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് റഷ്യയെ ഒറ്റപ്പെടുത്താന്‍ നീക്കം

മോസ്കോ: സിറിയയിലെ അലപ്പോയില്‍  കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതിന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ നീക്കം. ഹ്യൂമന്‍റൈറ്റ്സ്  വാച്ച് അടക്കം എണ്‍പതോളം മനുഷ്യാവകാശ സംഘടനകളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയത്.

ഹ്യൂമന്‍റൈറ്റസ് വാച്ചിനോടൊപ്പം കെയര്‍ ഇന്‍റര്‍നാഷനലും റഫ്യൂജീസ് ഇന്‍റര്‍നാഷനലും രാജ്യത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ജനീവയിലെ ഹ്യൂമന്‍റൈറ്റ്സ് കൗണ്‍സിലില്‍നിന്ന് റഷ്യയുടെ നോമിനിയില്ലാതെ പൂര്‍ണമായും പുറത്താക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. സിറിയയില്‍ നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഭരണകക്ഷിയുടെ സൈനിക സന്നാഹങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ചോദ്യംചെയ്യണമെന്ന് സംയുക്ത പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചു. അനധികൃത ആക്രമണങ്ങള്‍ക്ക് പ്രത്യക്ഷ പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ടുപോവുന്ന റഷ്യക്ക് കൗണ്‍സിലില്‍ തുടരാന്‍ ധാര്‍മികാവകാശമില്ളെന്നും ഇവര്‍ വാദിച്ചു.

 47 രാജ്യങ്ങളുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ 17 സീറ്റുകളിലേക്ക് വെള്ളിയാഴ്ച യു.എന്‍ ജനറല്‍ അസംബ്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ റഷ്യയെ ഉള്‍പ്പെടുത്തരുതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വടക്കന്‍ കൊറിയയുടെ മനുഷ്യാവകാശലംഘനം കൗണ്‍സില്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റി കണ്ടത്തെുകയും രാജ്യത്തെ അന്താരാഷ്ട്ര യുദ്ധകോടതിയില്‍ വിചാരണ ചെയ്യുകയും ചെയ്തിരുന്നു. കിഴക്കന്‍ യൂറോപ്പിനെ പ്രതിനിധാനംചെയ്ത് റഷ്യ, ഹംഗറി, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് രണ്ടു സീറ്റാണ് കൗണ്‍സിലിലുള്ളത്.

 

Tags:    
News Summary - russia- human rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.