ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് മിക്ക രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ വീട്ടിലിരുന്ന് േജാലി ചെയ്യാനുള്ള സ ംവിധാനം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങളും വീട്ടിലിരുന്ന് റിപ്പോർട്ട് ചെയ്യാനുള്ള സൗകര ്യം ഒരുക്കിയിട്ടുണ്ട്. പ്രഭാത വാർത്തക്കിടെ പാൻറിടാതെ ലൈവ് റിപ്പോർട്ടിങ് നടത്തിയ മാധ്യമപ്രവർത്തകൻെറ ദൃശ ്യങ്ങളാണ് ട്വിറ്ററിൽ ചിരി പടർത്തുന്നത്.
എ.ബി.സി ന്യൂസിെൻറ റിപ്പോർട്ടർ വിൽ റീവിനെയാണ് കാമറ കുടുക്കി യത്. ചൊവ്വാഴ്ച രാവിലെ ‘ഗുഡ് മോണിങ് അമേരിക്ക‘ എന്ന വാർത്ത പരിപാടിയിൽ ലൈവിൽ വന്ന് റിപ്പോർട്ട് ചെയ്ത റീവ് ഷർട്ടും സ്യൂട്ടുമിട്ട് ഫാർമസികൾ ഡ്രോൺ ഉപയോഗിച്ച് മരുന്ന് വിതരണം നൽകുന്നതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തു. എന്നാൽ അവസാനിപ്പിക്കുന്നതിന് െതാട്ട് മുമ്പ് കാമറയുടെ ആംഗിൾ മാറിയതോടെ പാൻറ് ധരിക്കാത്ത കാല് കാണുകയായിരുന്നു. റീവ് തന്നെയാണ് കാമറയും കൈകാര്യം ചെയ്തിരുന്നത്.
This quarantine is already affecting my vision, nobody sees something strange at the end? Or am I the only one who sees reporter Will Reeve without pants! pic.twitter.com/J9DDIRB6CF
— Alejandro Sanchez Botero (@AlejoSanchez626) April 28, 2020
27കാരനായ വിൽ റീവ് എ.ബി.സി ന്യൂസ് ചാനലിലെ പ്രധാന റിപ്പോർട്ടറാണ്. പാൻറിടാതെ സ്യൂട്ട് അണിഞ്ഞ് വാർത്ത റിപ്പോർട്ട് ചെയ്യുന്ന റീവിനെതിരെ ട്വിറ്റിറിൽ പരിഹാസമുയർന്നതോടെ മറുപടിയുമായി അേദഹം നേരിട്ടെത്തി. സ്യൂട്ടിനടിയിൽ വർക്ക് ഔട്ട് ഡ്രസും ഷോർട്സും ധരിച്ചിരുന്നുവെന്ന് റീവ് ട്വീറ്റ് ചെയ്തു. പാളിയ പോയ തെൻറ കാമറ ആംഗിൾ പ്രഭാത കർമങ്ങളെ കുറിച്ച് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരിൽ വിൽ റീവ് മാത്രമല്ല ഇത്തരത്തിലുള്ള അബദ്ധങ്ങളിലൂടെ ചിരിപടർത്തിയിട്ടുള്ളത്. സൺകോസ്റ്റ് ന്യൂസ് നെറ്റ് വർക്കിലെ വനിത റിപ്പോർട്ടർ ലൈവിൽ സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ പിതാവ് ഷർട്ട് ധരിക്കാതെ ഫ്രെയിമിൽ വന്നതും ട്വിറ്ററിൽ വൈറാലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.