?????? ??????????? ?????? ??????????????

ലൈംഗിക കുറ്റവാളിയുമായി സൗഹൃദം; ആൻഡ്രൂ രാജകുമാരനെ ചുമതലകളിൽ നിന്നൊഴിവാക്കി

ലണ്ടൻ: അമേരിക്കയിലെ കുപ്രസിദ്ധ കൗമാര ലൈംഗിക കുറ്റവാളി ജെഫ്രി എപ്​സ്​റ്റീനുമായുള്ള സൗഹൃദം വിവാദമായതിനെ തുടർ ന്ന്​ യോർക്​ പ്രഭു ആൻഡ്രൂ രാജകുമാരനെ എലിസബത്ത്​ രാജ്​ഞി രാജകീയ ചുമതലകളിൽ നി​​ന്നൊഴിവാക്കി. എപ്​സ്​റ്റീനുമ ായുള്ള സൗഹൃദത്തെ കുറിച്ചുള്ള ത​ുറന്നുപറച്ചിൽ രാജകുടുംബത്തിൽ ഏറെ കോളിളക്കം സൃഷ്​ടിച്ച സാഹചര്യത്തിൽ, തന്നെ ച ുമതലകളിൽ നിന്നൊഴിവാക്കണമെന്ന്​ എലിസബത്ത്​ രാജ്​ഞിയോട്​ അഭ്യർഥിച്ചതായി ആൻ​ഡ്രൂ രാജകുമാരൻ പ്രസ്​താവന പുറപ ്പെടുവിച്ചിരുന്നു.

തുടർന്ന്​ ന്യൂസിലൻഡ്​ പര്യടനത്തിലുള്ള വെയ്​ൽസിലെ ചാൾസ്​ രാജകുമാരനുമായി കൂടിയാലോചിച്ച ശേഷം രാജ്​ഞി ആൻഡ്രൂ രാജകുമാരനെ ബക്കിങ്​ഹാം കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെ പ്രതിവർഷം കൊട്ടാരത്തിൽ നിന്ന്​ ലഭിച്ചിരുന്ന 2,49,000 പൗണ്ടിൻെറ ആനുകൂല്യവും ആൻഡ്രൂ രാജകുമാരന്​ നഷ്​ടമാകും. അദ്ദേഹവുമായി സഹകരിച്ചിരുന്ന ബർക്ലെയ്​സ്​, കെ.പി.എം.ജി, ഇംഗ്ലീഷ്​ നാഷണൽ ബാലെ തുടങ്ങി 20 ഓളം പ്രമുഖ കമ്പനികളും സന്നദ്ധ സംഘടനകളും ബഹിഷ്​കരണ ഭീഷണിയുമായി രംഗ​ത്തെത്തിയിട്ടുമുണ്ട്​.

നിരവധി കൗമാര ലൈംഗീക പീഡന കേസുകളിലും സാമ്പത്തിക ക്രമക്കേടുകളിലും പ്രതിയായ ജെഫ്രി എപ്​സ്​റ്റീൻ ഈ വർഷം ആഗസ്​റ്റിൽ ജയിലിൽ വെച്ച്​ ജീവനൊടുക്കുകയായിരുന്നു. എപ്​സ്​റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്ക്​ ഖേദമില്ലെന്ന്​ കഴിഞ്ഞ ദിവസം ബി.ബി.സി അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെയാണ്​ എലിസബത്ത്​ രാജ്​ഞിയുടെ രണ്ടാമത്തെ മകനും 59കാരനുമായ ആൻഡ്രൂ രാജകുമാരൻ വിവാദത്തിൽപ്പെടുന്നത്​. വിവാദം രാജകുടുംബത്തിലും ‘പൊട്ടിത്തെറികൾ’ സൃഷ്​ടിച്ച​േതാടെ എപ്​സ്​റ്റീനുമായുള്ള ബന്ധത്തിൽ ഖേദവും അയാൾ ഇരകളാക്കിയവരോട്​ സഹതാപവും പ്രഖ്യാപിച്ച്​ ആൻഡ്രൂ രാജകുമാരൻ പ്രസ്​താവനയുമായി രംഗത്തെത്തുകയായിരുന്നു.

അന്വേഷണ ഏജൻസികളുമായി സഹകരിക്കുമെന്നും രാജകുമാരൻ വ്യക്​തമാക്കിയിട്ടുണ്ട്​. ആൻഡ്രൂ രാജകുമാരൻെറ പേര് പറഞ്ഞ്​ എപ്​സ്​റ്റീൻ ഇരകളെ കണ്ടെത്തിയെന്നും 2010ൽ മ​റ്റൊരു കേസിൽ ജയിൽ മോചിതനായ എപ്​സ്​റ്റീനെ രാജകുമാരൻ സന്ദർശിച്ചിരുന്നെന്ന​ുമുള്ള വിവരങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ​17ാം വയസിൽ താനുമായി മൂന്ന്​ തവണ രാജകുമാരൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെ​ട്ടെന്ന്​ എപ്​സ്​റ്റീൻെറ ഇരകളിലൊരാളായ വർജീനിയ വെളിപ്പെടുത്തിയിരുന്നു. രാജക​ുമാരൻ അത്​ നിഷേധിച്ചെങ്കിലും ഇരുവരും ഒരുമിച്ചുള്ള ഫോ​ട്ടോകൾ പുറത്തുവന്നതോടെ വെട്ടിലായി. എപ്​സ്​റ്റീൻെറ ഇരകളിൽ പലരും രാജകുമാരനെതിരെ മൊഴി നൽകിയിട്ടുണ്ട്​.

Tags:    
News Summary - Queen sacks Prince Andrew: Monarch summons distraught Duke of York to Buckingham Palace -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.