പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാന്‍ നിര്‍ദേശം നൽകി ബ്രിട്ടൻ

ലണ്ടന്‍: കൊവിഡ്​ മരണ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലപാട്​ മാറ്റവുമായി ബ്രിട്ടീഷ് സര്‍ക്കാർ.  ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നാണ്​ ജനങ്ങൾക്ക്​ നൽകിയ പുതിയ നിര്‍ദേശം. 

ഷോപ്പുകളിലും ബസ്‌, ട്രെയിന്‍ തുടങ്ങിയ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്ക് ഉപയോഗിക്കണം. സ്കോട്ട്ലാന്‍ഡിലും നോര്‍ത്തേന്‍ അയര്‍ലണ്ടിലും സര്‍ക്കാറുകള്‍ മുമ്പ് സമാനമായ നിര്‍ദേശം നല്‍കിയിരുന്നു.  വസ്​ത്രങ്ങൾ എല്ലാ ദിവസവും വൃത്തിയായി കഴുകിയിടണമെന്നും നിർദേശമുണ്ട്​.

തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം മരണ നിരക്ക് 32,065 കടന്നു. കോവിഡ്​ ബാധിച്ച്​ 269 പേര്‍ കൂടി തിങ്കളാഴ്​ച മരണത്തിന്​ കീഴടങ്ങിയിട്ടുണ്ട്​.  അതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്ത്‌ വന്നു. യാതൊരു വ്യക്തതയുമില്ലാത്ത നിര്‍ദേശങ്ങളാണ്  ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Public advised to wear face coverings under lockdown easing plan -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.