ലണ്ടൻ: ഇസ്രായേൽ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ബ്രിട്ടീഷ് മന്ത്രിയും ഇന്ത്യൻ വംശജയുമായ പ്രീതി പേട്ടൽ രാജിവെച്ചു. ആഫ്രിക്കൻ പര്യടനത്തിലായിരുന്ന പ്രീതിയോട് ഉടൻ മടങ്ങാനും കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഹാജരാക്കാനും പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിൽനിന്നുള്ള ധനസഹായം ഇസ്രായേൽ സൈന്യത്തിന് കൈമാറുന്നതിെൻറ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് പ്രീതി അവകാശപ്പെടുന്നത്.
ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ വിവരം നൽകാതെ വീഴ്ച വരുത്തിയതിൽ ഖേദിക്കുന്നതായും അവർ രാജിക്കത്തിൽ വ്യക്തമാക്കി.
തെരേസ മേയ് മന്ത്രിസഭ പുനസ്സംഘടിപ്പിക്കാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.