റോം: സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരത രൂക്ഷമായി തുടരുന്ന ഇറ്റലിയിൽ വോെട്ടടുപ്പ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ വോെട്ടടുപ്പ് രാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച വൈകീേട്ടാടെ ഫലമറിയാം.
വിജയസാധ്യത പ്രവചിക്കാനകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുൻ പ്രധാനമന്ത്രി ബെർലുസ് കോണി നേതൃത്വം നൽകുന്ന മധ്യവലതുപക്ഷസഖ്യത്തിന് നേരിയ മുൻതൂക്കം ലഭിക്കുമെന്നാണ് പ്രവചനം. നികുതിവെട്ടിപ്പിൽ അന്വേഷണം നേരിടുന്ന 81 കാരനായ ബെർലുസ് കോണിക്ക് മത്സരിക്കാൻ വിലക്കുള്ളതിനാൽ യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറ് അേൻറാണിയോ താജാനിയെ മുന്നിൽനിർത്തിയാണ് കരുനീക്കം. വിജയിക്കുകയാണെങ്കിൽ താജാനി പ്രധാനമന്ത്രിയായേക്കും.
േപാപുലിസ്റ്റ് പാർട്ടിയായ ഫൈവ് സ്റ്റാർ മൂവ്മെൻറ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഭൂരിപക്ഷം നേടാനാകില്ല. അഴിമതി തുടച്ചുനീക്കുമെന്നാണ് ഫൈവ്സ്റ്റാർ പാർട്ടിയുടെ വാഗ്ദാനം. മാറ്റിയോ സാൽവിനി നയിക്കുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നോർതേൺ ലീഗ്(ലാ ലിഗ)ഉം സഖ്യത്തിനൊപ്പമുണ്ട്.
യൂറോസോൺ പ്രശ്നം പരിഹരിക്കാൻ യൂറോക്ക് പകരം ബദൽമാർഗങ്ങളാണ് ലാലിഗയും ഫൈവ്സ്റ്റാർ മൂവ്മെൻറും മുന്നോട്ടുവെക്കുന്നത്. മീസിൽസ് രോഗം പെരുകുന്നതിനിടയിലും നിർബന്ധിത കുത്തിവെപ്പ് ഒഴിവാക്കുമെന്നാണ് പാർട്ടികളുടെ മറ്റൊരു വാഗ്ദാനം.
കുടിയേറ്റവും യുവാക്കളുടെ തൊഴിലില്ലായ്മയുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന പ്രധാന പ്രശ്നങ്ങൾ. പെൻഷൻ വർധിപ്പിക്കുന്നതും കുടിയേറ്റക്കാരെ ഒന്നടങ്കം നാടുകടത്തുന്നതുമടക്കം എണ്ണമറ്റ വാഗ്ദാനങ്ങളാണ് പാർട്ടികൾ മുന്നോട്ടുവെക്കുന്നത്.
630 അംഗ ജനപ്രതിനിധി സഭയിലേക്കും 315 അംഗ സെനറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. 61 ശതമാനം സീറ്റിൽ ആനുപാതിക പ്രാതിനിധ്യപ്രകാരം പാർട്ടികളുടെ പട്ടികയിൽനിന്ന് വിജയികളെ പ്രഖ്യാപിക്കും. 37 ശതമാനത്തിൽ മുന്നിലെത്തുന്നയാൾ വിജയിക്കും. രണ്ടു ശതമാനം ഇറ്റലിക്ക് പുറത്തുള്ളവർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.