തെരേസ മേയ്​ക്കുനേരെ വധശ്രമം: രണ്ടുപേർ അറസ്​റ്റിൽ

ലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയിയെ വധിക്കാനുള്ള ​െഎ.എസ്​ ഭീകരരുടെ പദ്ധതി ബ്രിട്ടീഷ്​ സുരക്ഷ സേന തകർത്തു. ഡൗണിങ്​ സ്​ട്രീറ്റിൽ സ്​ഫോടനം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്​.സംഭവവുമായി ബന്ധപ്പെട്ട്​ ലണ്ടനിലെ ഭീകരവിരുദ്ധ  സേന രണ്ടു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നഇൗമുർറഹ്​മാൻ(20), മുഹമ്മദ്​ ആഖിബ്​ ഇംറാൻ(21) എന്നിവരാണ്​ അറസ്​റ്റിലായത്​. ഭീകരക്കുറ്റം ചുമത്തിയ  ഇവരെ ലണ്ടൻ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. ഇവരെ ഇൗമാസം 20വരെ റിമാൻഡ്​​ ചെയ്​തു.

നവംബർ 28ന്​ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിങ്​ സ്​ട്രീറ്റി​ൽ ബോംബ്​ വെച്ച്​ തെരേസയെ വധിക്കാനായിരുന്നു അക്രമികൾ പദ്ധതിയിട്ടിരുന്നത്​. ഡൗണിങ്​ സ്​ട്രീറ്റിലെത്തിയ ഇവർ ബാഗിൽ ഒളിപ്പിച്ചിരുന്ന ബോംബ്​ ഗേറ്റിലൂടെ അകത്തേക്ക്​ എറിയുകയും കത്തികൊണ്ട്​ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന്​ പൊലീസ്​ പിടികൂടിയ ഇവരെ  ലണ്ടനിലും ബർമിങ്​ഹാമിലും തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഭീകരവാദകുറ്റം ചുമത്തി ഇരുവരെയും ബുധനാഴ്​ച വെസ്​റ്റ്​മിൻസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിൽ ഹാജരാക്കി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ബ്രിട്ടനിൽ ഒമ്പത്​ ഭീകരാക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സേനതലവൻ​ അറിയിച്ചു.

Tags:    
News Summary - Plot to Kill British Prime Minister Theresa May Foiled-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.