പത്തരക്കോടിയുടെ ചിത്രം ടാക്സിയിൽ മറന്നു വെച്ചു

പാരീസ്: 1.5 മില്യൺ യൂറോ (ഏകദേശം പത്തരക്കോടി ഇന്ത്യൻ രൂപ) വിലവരുന്ന ചിത്രം യാത്രക്കിടെ നഷ്ടപ്പെട്ടതായി ചിത്ര വ്യാപാരിയുടെ പരാതി. പാരിസിലാണ് സംഭവം. ചിത്രങ്ങൾ വാങ്ങുന്നയാളെ കാണുന്നതിനായി വ്യാപാരി ടാക്സിയിലാണ് പാരീസിലെത്തിയത്. ടാക്സിയിൽ നിന്നും ഇറങ്ങാൻ നേരം ചിത്രം എടുക്കാൻ മറന്നു പോകുകയായിരുന്നു. ടാക്സി കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയത്.

1899 - 1968 കാലഘട്ടത്തിൽ ജീവിച്ച ഇറ്റാലിയൻ ശിൽപിയും ചിത്രകാരനുമായ ലൂസിയോ ഫോണ്ടാനയുടേതാണ് കാണാതായ ചിത്രം. Concetto spaziale എന്ന ഈ ചിത്രത്തിന് 1.5 ദശലക്ഷം യൂറോ മൂല്യം വരുമെന്ന് കണക്കാക്കുന്നത്.
 

Tags:    
News Summary - Paris art dealer ‘forgot’ 1.5 million-euro picture in a taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.