ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു; 2.83 ലക്ഷം മരണം

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് വൈറസ്​ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. ഇതുവരെ 41,01,060 പേര്‍ക്കാണ്​ വൈറസ് ബാധ സ്ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,82,694 ആയി. 1,490,776 പേർ രോഗമുക്തി നേടി. നിലവില്‍ 24 ലക്ഷത്തിലധികം പേർ ​ രോഗബാധിതരായി തുടരുന്നു. ഇതില്‍ 23.58 ലക്ഷം പേര്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. 47,040 പേരുടെ നില അതീവ ഗുരുതരമാണ്. 

ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങളുണ്ടായ അമേരിക്കയില്‍ ഇതുവരെ 1,367,638  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 80,787 ആയി ഉയർന്നു. നിലവിൽ 1,030,515 പേർ ചികിത്സയിലുണ്ട്​. ചികിത്സയിലുള്ള 16,514 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ്​ റിപ്പോർട്ട്​. ഇതുവരെ 256,336 പേരാണ്​ രോഗമുക്തി നേടിയത്​. 

അതേസമയം ബ്രിട്ടനിൽ കോവിഡ്​ മരണങ്ങൾ വീണ്ടും ഉയർന്നു. 31,855 പേരാണ്​ ഇതുവരെ ബ്രിട്ടനിൽ മരിച്ചത്. ഇറ്റലിയിലും മരണ സംഖ്യ 30,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സ്​പെയിനിൽ  കോവിഡ്​ മരണം 26,621 ആയി. 

ഫ്രാൻസിൽ 26,380 പേരും ബ്രസീലിൽ 11,123 പേരും വൈറസ്​ ബാധയെ തുടർന്ന്​ മരിച്ചു. 

ആഫ്രിക്ക ഭൂഖണ്ഡത്തില്‍ ഇതുവരെ 64,750 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,301 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ആഫ്രിക്കയിലെ അള്‍ജീരിയയിലും ഈജിപ്തിലും 500 ലേറെ പേര്‍ ഇതുവരെ മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ 194 പേരും  മൊറോക്കോയില്‍ 188 പേരും മരിച്ചു.

ബെൽജിയത്തിൽ 8656 പേരും നെതർലാൻഡിൽ 5440 പേരും മരിച്ചു. ഇന്ത്യയിൽ 67,161 രോഗബാധിതരും 2,212 കോവിഡ്​ മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 

Tags:    
News Summary - Over 41.52 lakh COVID-19 infections globally -World newws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.